കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രഭുദയയിലെ നാവികന്‍ അറസ്റ്റില്‍

  • By Nisha Bose
Google Oneindia Malayalam News

ചെന്നൈ: ബോട്ടിലിടിച്ച് നാലു പേരുടെ മരണത്തിനിടയാക്കിയതെന്ന് സംശയിക്കുന്ന കപ്പല്‍ എംവി പ്രഭുദയയിലെ നാവികന്‍ മയൂര്‍ വീരേന്ദ്രകുമാറിനെ(23) അറസ്റ്റ് ചെയ്തു.

ഐപിസി 304 പ്രകാരം മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. അപകടമുണ്ടായ സമയത്ത് കപ്പല്‍ നിയന്ത്രിച്ചിരുന്നത് ട്രെയിനിയായ മയൂര്‍ ആയിരുന്നു. എന്നാല്‍ ഈ സമയത്ത് കപ്പലിന്റെ ചുമതല മലയാളിയായ സെക്കന്റ് ഓഫീസര്‍ പ്രശോഭ് സുഗതനായിരുന്നു.

ചെന്നൈ പൊലീസില്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മയൂറിനെ അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടു വന്നു. വെള്ളിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.

അതേസമയം ക്യാപ്്റ്റന്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യേണ്ടതിനാല്‍ കപ്പല്‍ കൊച്ചിയിലേയ്ക്ക് കൊണ്ടുവരാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ(ഡിജി ഷിപ്പിങ്) അനുമതി തേടിയിട്ടുണ്ട്.

English summary
A sailor of cargo ship MV Prabhu Daya was arrested by Kerala Police in Chennai on Thursday in connection with a hit-and-run case involving fishing boat Don-1 off the Kerala coast March 1, police said. Speaking to IANS, K Mahesh Kumar, deputy superintendent of police (DSP), said: "We have arrested one sailor who is from Gujarat. We will be taking him to Kochi.",
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X