കളിച്ചത് ജോര്‍ജും കുഞ്ഞാലിക്കുട്ടിയും

ശെല്‍വരാജ് വേങ്ങരയിലെത്തി കുഞ്ഞാലിക്കുട്ടിയെ കാണുകയായിരുന്നു. ഇരുവരുടെയും ഫോണ്‍ സന്ദേശം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ശെല്‍വരാജിന്റെ മരുമകന് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് കൊച്ചി കോര്‍പ്പറേഷനില്‍ ജോലി ശരിയാക്കികൊടുത്തതും കൂട്ടിവായിക്കേണ്ടതുണ്ട്.
ശെല്‍വരാജുമായി യാതൊരു ബന്ധവുമില്ലെന്ന പിസി ജോര്‍ജിന്റെ അവകാശവാദവും പൊളിഞ്ഞിരുന്നു. ഇന്ത്യാവിഷന്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് നാലാം തിയ്യതി രണ്ടു തവണ ശെല്‍വരാജ് ജോര്‍ജിനെ വിളിച്ചിട്ടുണ്ട്. നാലുമണിക്കും രാത്രി 12 മണിക്കും ശെല്‍വരാജിന്റെ പി എ രഘുവും പി സി ജോര്‍ജ്ജും തമ്മില്‍ സംസാരിച്ചതായി രേഖയുണ്ട്. അര്‍ധരാത്രിയിലെ മാരത്തണ്‍ വിളിക്കുശേഷമാണ് എംഎല്‍എ രാജിവെച്ചത്.












Click it and Unblock the Notifications