കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎസ്എസും മേഘാലയ എംജിയും ധാരണയില്‍

Google Oneindia Malayalam News

BSS
ദില്ലി: രാജ്യത്തെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സംവിധാനം മെച്ചപ്പെടുത്തുന്നതിന് മേഘാലയയിലെ മഹാത്മാഗാന്ധി സര്‍വകലാശാലയും ആസൂത്രണ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള ഭാരത് സേവക് സമാജും (ബി എസ് എസ്)പങ്കാളികളായി പ്രവര്‍ത്തിക്കും. ഇതിന്റെ ഭാഗമായി ബി എസ്എസിന്റെ തൊഴിലധിഷ്ഠിത തുടര്‍വിദ്യാഭ്യാസ പരിപാടികള്‍ക്ക് മഹാത്മാഗാന്ധി സര്‍വകലാശാലയുടെ അംഗീകാരം നല്‍കാനുള്ള ധാരണാപത്രത്തില്‍ രണ്ടു സ്ഥാപനങ്ങളും ഒപ്പിട്ടു.

ബി.എസ്.എസ്. ജനറല്‍ സെക്രട്ടറി ബി.എസ്.ബാലചന്ദ്രനും എം.ജി. വാഴ്‌സിറ്റി ചാന്‍സലര്‍ രാജന്‍ ചോപ്രയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. സര്‍വകലാശാലാ രജിസ്ട്രാര്‍ എസ് കെ ലാംബ, കോണ്‍ഗ്രസ് നേതാവ് എം.എം.ഹസന്‍, കെ.പി.സി.സി. സെക്രട്ടറി എന്‍.സുബ്രഹ്മണ്യം, ബി.എസ്.എസ്. ഡയറക്ടര്‍ എസ്.എ.ജി.മോയ്‌സണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ധാരണാപത്രം ഒപ്പിട്ടത്.

കരാറനുസരിച്ച് ബി.എസ്.എസ്. നടത്തുന്ന 360 വിവിധ കോഴ്‌സുകള്‍ക്ക് എം.ജി. സര്‍വകലാശാല അംഗീകാരം നല്‍കു. ഈ കോഴ്‌സുകള്‍ പഠിക്കുന്ന രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള കുട്ടികള്‍ക്കുവേണ്ടി സര്‍വകലാശാല പരീക്ഷ നടത്തുകയും ഡിഗ്രികള്‍ നല്‍കുകയും ചെയ്യും. കോഴ്‌സ് നടത്തുന്നതിന് ബി.എസ്.എസ്. പഠനകേന്ദ്രങ്ങളും കമ്മ്യൂണിറ്റി കോളജുകളും സ്ഥാപിക്കും. അടിസ്ഥാനവിദ്യാഭ്യാസത്തിന് അവസരം ലഭിക്കാത്ത ലക്ഷക്കണക്കിന് യുവതീയുവാക്കള്‍ക്ക് ഈ പരിപാടിയുടെ പ്രയോജനം ലഭിക്കും. രണ്ടു സ്ഥാപനങ്ങളും തമ്മിലുള്ള സഹകരണം രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലുമുള്ളവര്‍ക്കു പ്രയോജനപ്പെടുമെന്നും ബി.എസ്.എസ്. ജനറല്‍ സെക്രട്ടറി ബി.എസ്.ബാലചന്ദ്രന്‍ പറഞ്ഞു.

ഇതിനായി 2020ഓടെ അരലക്ഷം കമ്യൂണിറ്റി കോളജുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലയി സ്ഥാപിക്കും. മികച്ച ജോലികള്‍ ലഭിക്കുന്നതിനുള്ള അംഗീകൃത ബിരുദങ്ങളാണ് ഈ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു ലഭിക്കുക. 5000 കോളജുകള്‍ ഈവര്‍ഷം തന്നെ സ്ഥാപിക്കാനാണു ലക്ഷ്യമിടുന്നത്. ബി.എസ്.എസിന്റെ വിദ്യാഭ്യാസപരിപാടികള്‍ക്ക് എം.ജി. സര്‍വകലാശാലയുമായുള്ള സഹകരണം പുതിയ മാനങ്ങള്‍ നല്‍കുമെന്ന് ബാലചന്ദ്രന്‍ പറഞ്ഞു.

മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങള്‍ക്കനുസൃമായി രൂപവല്‍കരിക്കപ്പെട്ടതും പ്രവര്‍ത്തിക്കുന്നതുമായ എം.ജി. സര്‍വകലാശാലയ്ക്ക് ഈ നൂതന സംരംഭത്തില്‍ പങ്കാളിയാകാന്‍ കഴിഞ്ഞതിലും ഔപചാരിക വിദ്യാഭ്യാസമെന്ന ലക്ഷ്യം നേടാന്‍ ലക്ഷക്കണക്കിനു വിദ്യാര്‍ഥികളെ സഹായിക്കാനുള്ള ബി.എസ്.എസ്. പദ്ധതിയില്‍ സഹകരിക്കാനായതിലും അഭിമാനമുണ്ടെന്ന് ചാന്‍സലര്‍ രാജന്‍ ചോപ്ര ചൂണ്ടിക്കാട്ടി.
സ്‌കൂളുകളില്‍ പോകാന്‍പോലും കഴിയാതിരുന്നവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസം നല്‍കുക എന്നതാണ് വിപുലമായ ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. പത്താംക്‌ളാസും ബി എസ് എസിന്റെ രണ്ടു വര്‍ഷത്തെ ഡിപ്‌ളോമയും ഉള്ളവര്‍ക്ക് കമ്യൂണിറ്റി കോളജുകളില്‍ ഡിഗ്രിക്ക് പ്രവേശനം നല്‍കും. മറ്റു സര്‍വകലാശാലകളുടെ കൂടി അംഗീകാരമുള്ള ബിരുദങ്ങളാണ് ഇവര്‍ക്ക് എം.ജി. സര്‍വകലാശാല നല്‍കുന്നത്. പന്ത്രണ്ടാം ക്‌ളാസും ബി.എസ്.എസിന്റെ ഒരു വര്‍ഷ ഡിപ്‌ളോമയും നേടിയിട്ടുള്ളവര്‍ക്ക് ഡിഗ്രി കോഴ്‌സിന്റെ രണ്ടാംവര്‍ഷത്തില്‍ പ്രവേശനം നേടാം.

അതേസമയം പന്ത്രണ്ടാം ക്‌ളാസും രണ്ടുവര്‍ഷത്തെ ഡിപ്‌ളോമയും വിദ്യാഭ്യാസ യോഗ്യതയായി ഉണ്ടെങ്കില്‍ അവസാനവര്‍ഷം നേരിട്ടു പ്രവേശനം ലഭിക്കും. ബിരുദധാരികള്‍ക്ക് ബി.എസ്.എസിന്റെ നൂറ്റമ്പതോളം ബിരുദാനന്തര ഡിപ്‌ളോമ കോഴ്‌സുകളില്‍ പ്രവേശനം നേടാനുള്ള സൌകര്യവും ലഭിക്കും. സ്വന്തം സ്‌റഡി സെന്ററുകളില്‍ ഇപ്പോള്‍തന്നെ വിവിധ കോഴ്‌സുകള്‍ നടത്തുന്ന ബി.എസ്.എസ് ഇന്ദിരാഗാന്ധി നാഷനല്‍ ഓപ്പണ്‍ സര്‍വകലാശാലയുമായാണ് സഹകരിച്ചു പ്രവര്‍ത്തിക്കുന്നത്. കോട്ടയത്തെ എം.ജി. സര്‍വകലാശാലയുമായി ചേര്‍ന്ന് ഇന്‍സ്‌റിറ്റിയൂട്ടും നടത്തുന്നുണ്ട്.

ആസൂത്രണ കമ്മീഷന്റെ ആഭിമുഖ്യത്തിലുള്ള ദേശീയ വികസന ഏജന്‍സിയാണ് ബി എസ് എസ്. സര്‍ക്കാര്‍ പദ്ധതികള്‍ ബഹുജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിനുവേണ്ടിയാണ് ഇത് സ്ഥാപിച്ചത്. രാഷ്ട്രീയബന്ധങ്ങളില്ലാത്തതും അനൗദ്യോഗിക സ്വഭാവമുള്ളതുമായ ഒരു സ്ഥാപനത്തിലൂടെ ഓരോ പൗരനും പങ്കാളിത്തം നല്‍കി ദേശീയ വികസന അജന്‍ഡ നടപ്പാക്കുക എന്നതാണ് ബി എസ് എസിന്റ രൂപവല്‍കരണം കൊണ്ട് ലക്ഷ്യമിട്ടിരുന്നത്.

പാര്‍ലമെന്റിന്റെ അംഗീകാരത്തോടെയാണ് ബി.എസ്.എസിന്റെ ഭരണഘടനയ്ക്കും പ്രവര്‍ത്തനരീതിയ്ക്കും രൂപം നല്‍കിയി്ടുള്ളത്. ജവഹര്‍ലാല്‍ നെഹ്‌റു പ്രസിഡന്റായും ഗുല്‍സാരിലാല്‍ നന്ദ ചെയര്‍മാനുമായി 1952ലാണ് ഇത് ആരംഭിച്ചത്. ബി.എസ്.എസിന്റെ ഒരു ഡിവിഷന്റെ കീഴിലാണ് വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ബി.എസ്.ബാലചന്ദ്രന്‍, ജനറല്‍ സെക്രട്ടറി, ബി എസ് എസ്: 04712433845
http://bharatsevaksamaj.org

English summary
Bharat Sevak Samaj and Meghalaya MG University will associate in job oriented education area.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X