നികുതിയില്‍ ആശ്വാസം; സബ്‍സിഡിയില്‍ വെട്ടല്‍

എക്‌സൈസ്, സേവന നികുതികള്‍ കുത്തനെ ഉയര്‍ത്തി വരുമാനം കണ്ടെത്താനും മുഖര്‍ജി ശ്രമിച്ചിട്ടുണ്ട്. കണ്ടെത്താനും മുഖര്‍ജി മടിച്ചിട്ടില്ല. ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യയേയും ബാധിച്ചുവെന്ന് ബജറ്റിന്റെ ആമുഖപ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞു. വ്യാവസായിക വളര്‍ച്ച കുറഞ്ഞതും തിരിച്ചടിയായി. എന്നാല്‍ ഇന്ത്യ തിരിച്ചുവരവിന്റെ പാതയിലാണ്. കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ട സമയമാണിത്. രാജ്യം ഈ വര്‍ഷം 6.9 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കും. അടുത്ത വര്‍ഷമിത് 7.6 ശതമാനമായി ഉയരുമെന്നും അദ്ദേഹം വ്യക്തമാക്കി.
കാര്‍ഷിക, സേവന മേഖലകള്‍ മികച്ച നിലയിലാണ്. വ്യവസായമേഖല തളര്‍ച്ച നേരിടുന്നു. പണപ്പെരുപ്പം അല്പം കൂടി ഉയര്‍ന്ന ശേഷം സ്ഥിരത കൈവരിക്കും. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വര്‍ഷം മൊത്തം ആഭ്യന്തര ഉത്പാദനം 7.6% ആയി ഉയരുമെന്നാണ് പ്രതീക്ഷ.
ചരക്ക് സേവന നികുതി ഓഗസ്റ്റ് മുതല്‍ നടപ്പാക്കും. ചരക്ക് സേവന നികുതിയെ പിന്തുണയ്ക്കുന്നു. ഇതിന് രാഷ്ട്രീയ സമവായം ആവശ്യമാണ്. ചില്ലറ വില്‍പ്പന മേഖലയില്‍ െചറുകിട നിക്ഷേപകര്‍ക്ക് ഇളവ് അനുവദിക്കും. പുതിയ പരിഷ്‌കാരത്തിന്റെ പ്രയോജനം കര്‍ഷകര്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ലഭിക്കും.
ഓഹരി വിറ്റഴിക്കലിലൂടെ 30,000 കോടി രൂപ സമാഹരിക്കനാണ് കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നത്. എല്ലാ നികുതി ദായകര്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കും. ആദായ നികുതി ഇളവിന് പുതിയ പദ്ധതി നടപ്പാക്കും. 50,000 രൂപ വരെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചാല്‍ 50 ശതമാനം ഇളവ് അനുവദിക്കും. 2012-13ലെ ചെലവ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 29 % വര്‍ധിച്ച 14.9ലക്ഷം കോടിയായി ഉയരും. സേവന നികുതി കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. സേവന നികുതി 10 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി ഉയര്‍ത്തിയിട്ടുമുണ്ട്.
സ്വതന്ത്ര ഇന്ത്യയുടെ എണ്‍പത്തിയൊന്നാമത്തെയും പ്രണബ് മുഖര്‍ജിയുടെ ഏഴാമത്തെയും ബജറ്റാണ് ഇത്. യുപിഎയിലെ പ്രധാന ഘടകകക്ഷികളിലൊന്നായ ഡിഎംകെ ബജറ്റ് അവതരണം ബഹിഷ്‌ക്കരിച്ചു.












Click it and Unblock the Notifications