കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഷ്ട്രപതിയുടെ വിദേശയാത്രയ്ക്ക് ചെലവായത് 205 കോടി

  • By Ajith Babu
Google Oneindia Malayalam News

Pratibha Patil
ദില്ലി: വിദേശയാത്രകള്‍ക്ക് വേണ്ടിവന്ന ചെലവിന്റെ കാര്യത്തില്‍ പ്രതിഭാ പാട്ടീല്‍ പുതിയ റെക്കാര്‍ഡിടുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണകാലയളവില്‍ രാഷ്ട്രപതി നടത്തിയ വിദേശയാത്രയിലൂടെ പൊതുഖജനാവിന് ചെലവായത് 205 കോടി രൂപ.

ചെലവിന്റെ കാര്യത്തില്‍ മുന്‍ഗാമികളേക്കാള്‍ ബഹുദൂരം മുന്നിലാണ് പ്രതിഭ. 2007 ജൂലൈയില്‍ അധികാരമേറ്റശേഷം നാലു ഭൂഖണ്ഡങ്ങളിലെ 22 രാജ്യങ്ങളിലേക്കായി 12 വിദേശ യാത്രകളാണ് രാഷ്ട്രപതി നടത്തിയതെന്ന് വിവരാവകാശനിയമപ്രകാരം ലഭ്യമായ രേഖകള്‍ പറയുന്നു. യാത്രകള്‍ക്ക് ആകെ 79 ദിവസമെടുത്തു.

മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാം 12 യാത്രകള്‍ നടത്തിയെങ്കിലും 17 രാജ്യങ്ങളിലാണ് സഞ്ചരിച്ചത്. കെ.ആര്‍. നാരായണന്‍ ആറ് യാത്രകളില്‍ 10 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. രാഷ്ട്രപതിയുടെ യാത്രകളില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത് എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനങ്ങളാണ്. 169 കോടിയാണ് ചെലവ്. പ്രതിഭാപാട്ടീലിന്റെ കാലാവധി തീരാന്‍ ഇനി നാലുമാസം കൂടിയേയുള്ളൂ.

്ഈ തുക പ്രതിരോധമന്ത്രാലയമാണ് നല്‍കുന്നത്. ഇതില്‍ 153 കോടി രൂപ മാത്രമെ പ്രതിരോധമന്ത്രാലയം ഇതുവരെ നല്‍കിയിട്ടുള്ളു. വിദേശപര്യടനത്തിനിടെയുള്ള പ്രാദേശിക യാത്രകള്‍ താമസം, ദിനബത്ത എന്നിയിനത്തില്‍ വിദേശകാര്യവകുപ്പിന് 36 കോടി രൂപയും ചെലവായി.

English summary
President Pratibha Patil's wanderlust has cost the public exchequer a whopping Rs 205 crore on her foreign visits, surpassing the record of all her predecessors
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X