കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ കടുവ കെണിയില്‍ കുടുങ്ങി

  • By Ajith Babu
Google Oneindia Malayalam News

Tiger
കല്‍പറ്റ: വയനാട് കൃഷ്ണഗിരിയില്‍ വനംവകുപ്പിന്റെ കെണിയില്‍ കടുവ കുടുങ്ങി. കാപ്പിത്തോട്ടത്തില്‍ സഥാപിച്ച കൂട്ടിലാണ് കടുവ അകപ്പെട്ടത്. നോര്‍ത്ത് വയനാട് ഡിഎഫ്ഒ അടക്കമുളള വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. ആറുവയസു വരുന്ന പെണ്‍കടുവയാണ് കെണിയിലായത്.

രാമഗിരി പ്രദേശത്ത് രണ്ടാഴ്ചയോളമായി കടുവയെ നാട്ടുകാര്‍ കണ്ടിരുന്നു. വളര്‍ത്തു മൃഗങ്ങളെ കടുവ പിടിച്ചതോടെയാണ് വനം വകുപ്പ് വെളളിയാഴ്ച കൂട് സ്ഥാപിച്ചത്. കടുവയെ മുത്തങ്ങയില്‍ എത്തിച്ച് ഉള്‍വനത്തില്‍ തുറന്ന് വിടാനാണ് വനംവകുപ്പിന്റെ തീരുമാനം.

ഏറ്റുമുട്ടല്‍ ഒഴിവാക്കാനായി പുള്ളിപ്പുലികള്‍ കുറവുള്ള മേഖലയില്‍ കടുവയെ തുറന്നുവിടാനാണ് വനം വകുപ്പ് അധികൃതര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.

English summary
A tiger that caused scare among local residents near Krishnagiri in Wayanad was caught in trap laid by the Forest and Wildlife Department officials here on Monday.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X