വികെ സിങ്ങിനെതിരെ മാനനഷ്ടക്കേസ്

ദില്ലി മെട്രോപൊളിറ്റന്‍ കോടതിയില്‍ അഡ്വ. അനില്‍ അഗര്‍വാള്‍ മുഖേനയാണ് തേജീന്ദര്‍ സിങ് കേസ് നല്‍കിയിരിക്കുന്നത്.
തനിക്ക് വാഹന ഇടനിലക്കാരുമായി ബന്ധമില്ല. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം തനിക്ക് ജോലി നല്‍കണമെന്ന ആവശ്യവുമായാണ് വികെ സിങ്ങിനെ സമീപിച്ചത്. ഇപ്പോള്‍ താന്‍ കൈക്കൂലി വാഗ്ദാനം ചെയ്‌തെന്നു പറഞ്ഞ് തനിക്ക് അപമാനമുണ്ടാക്കി. ഇതില്‍ നഷ്ടപരിഹാരം ലഭിക്കണം. ഹര്‍ജിയില്‍ തേജീന്ദര്‍ സിങ് ആവശ്യപ്പെട്ടു.
കരസേനാ മേധാവി ജനറല്‍ വികെ സിങ് ഒരു മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍ തനിക്ക് കൈക്കൂലി നല്‍കാന്‍ ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ചിരുന്നു. നിലവാരമില്ലാത്ത 600 വാഹനങ്ങളുടെ ഓര്‍ഡറില്‍ ഒപ്പു വെക്കുന്നതിന് 14 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചിരുന്നതായും ഇക്കാര്യത്തെ കുറിച്ച് പ്രതിരോധ മന്ത്രി എകെ ആന്റണിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു എന്നും വികെ വെളിപ്പെടുത്തിയിരുന്നു.
ഇത് പാര്‍ലമെന്റിലെ ഇരു സഭകളിലും വലിയ ഒച്ചപ്പാടുകള്‍ക്ക് കാരണമാകുകയും ചെയ്തിരുന്നു. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സംഭവത്തില്‍ സിബിഐ അന്വേഷണത്തിന്‍ പ്രതിരോധമന്ത്രി ഉത്തരവിടുകയും ചെയ്തിരുന്നു.
റിട്ട.ലഫ്.ജനറലായ തേജീന്ദര്‍ സിങ് മുമ്പും ആരോപണ വിധേനായിരുന്നു. ഇദ്ദേഹമാണ് തനിക്ക് കൈക്കൂലി വാഗ്ദാനം നല്‍കിയത് എന്ന് വികെ സിങ് പറഞ്ഞതായി ചൊവ്വാഴ്ച പ്രതിരോധമന്ത്രി പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications