മലയാളി വിദ്യാര്‍ഥിയുടെ നില അതീവഗുരുതരം
ബാംഗ്ലൂര്‍: ദുരൂഹസാഹചര്യത്തില്‍ പൊള്ളലേറ്റ എന്‍ജിനീയറിംങ് വിദ്യാര്‍ഥി കണ്ണൂര്‍ കാപ്പാട് മഹറൂഫ് ഹൗസില്‍ ഹാരിസിന്റെ മകന്‍ അജ്മലിന്റെ നില ഗുരുതരമായി തുടരുന്നു.
ബാംഗളൂര്‍ വിദ്യാനഗര്‍ ഷാഷിബ് എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായ അജ്മലിന് വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയാണ് പൊള്ളലേറ്റത്. ഹോസ്റ്റലിലെ കുളിമുറിയില്‍ കുളിയ്ക്കാന്‍ കയറിയതായിരുന്നു അജ്മല്‍.
അജ്മല്‍ കയറുന്നതിന് മുന്‍പ് കുളിമുറിയില്‍ ആരോ ടിന്നര്‍ ഒഴിക്കുകയും വിദ്യാര്‍ഥി കയറിക്കഴിഞ്ഞപ്പോള്‍ തീപ്പെട്ടിക്കൊള്ളിയുരച്ചിടുകയുമായിരുന്നുവെന്നാണ് സംശയിക്കുന്നത്. അജ്മലിന്റെ മൊഴിയില്‍ നിന്ന് ഇതാണ് മനസ്സിലാക്കാനാവുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.
ഒന്നാംവര്‍ഷ വിദ്യാര്‍ഥിയായ അജ്മലിനെ റാഗിങ്ങിന്റെ പേരില്‍ ഒരു കൂട്ടം സീനിയര്‍ വിദ്യാര്‍ഥികള്‍ മര്‍ദ്ദിക്കുകയും പണം ആവശ്യപ്പെട്ട് ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇവരാണ് സംഭവത്തിന് പിന്നിലെന്നാണ് ബന്ധുക്കളുടെ ആരോപണം.
ഇവരുടെ ഭീഷണിക്കു വഴങ്ങി അജ്മല്‍ വീട്ടില്‍ നിന്ന് ഉമ്മയുടെ നാലരപ്പവന്റെ സ്വര്‍ണ്ണമാല മോഷ്ടിച്ചു കൊണ്ടു പോയി ഇവര്‍ക്കു നല്‍കിയിരുന്നു. ഇത് പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ബാംഗ്ലൂരിലുള്ള വിദ്യാര്‍ഥിയുടെ ബന്ധുവിന് സീനിയര്‍ വിദ്യാര്‍ഥികള്‍ മാല മടക്കിനല്‍കിയിരുന്നു. അജ്മലിന്റെ എടിഎം കാര്‍ഡുപയോഗിച്ച് സീനിയര്‍ വിദ്യാര്‍ഥികള്‍ പണമെടുത്തിരുന്നതായും ആരോപണമുണ്ട്












Click it and Unblock the Notifications