അനൂപും അഞ്ചാം മന്ത്രിയും:യുഡിഎഫ് യോഗം കലുഷിതമാവും

അനൂപ് ജേക്കബിന് മന്ത്രിസ്ഥാനം നല്‍കുമെന്ന വാഗ്ദാനം പാലിക്കാന്‍ യുഡിഎഫ് നേതൃത്വം കാലതാമസം വരുത്തുന്നതില്‍ കേരളാ കോണ്‍ഗ്രസ് അസ്വസ്ഥരാണ്. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവുമായി കൂട്ടിക്കുഴച്ച് തങ്ങള്‍ക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം വൈകിയ്ക്കുന്നതില്‍ കേരള കോണ്‍ഗ്രസിന് കടുത്ത പ്രതിഷേധവുമുണ്ട്.
അനൂപിന്റെ സത്യപ്രതിജ്ഞാ തീയ്യതി ബുധനാഴ്ച നടക്കുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനിക്കുമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ചെയര്‍മാന്‍ ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചത് യുഡിഎഫ് നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലാക്കി.
പാര്‍ട്ടിയെ വേണ്ടാത്ത മന്ത്രിയെ പാര്‍ട്ടിയ്ക്കും വേണ്ട എന്നു പ്രഖ്യാപിച്ചതിലൂടെ ബാലകൃഷ്ണ പിള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഗണേഷിനെ നീക്കുന്ന കാര്യം ബുധനാഴ്ച ചേരുന്ന യുഡിഎഫ് യോഗത്തിലുന്നയിക്കുമെന്നും ബാലകൃഷ്ണ പിള്ള അറിയിച്ചിട്ടുണ്ട്.
ഇതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ലീഗിന്റെ അഞ്ചാം മന്ത്രിസ്ഥാനവും കെപിസിസി പുനസംഘടനയും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. എന്തുകൊണ്ടും നാളത്തെ യോഗം യുഡിഎഫിന് നിര്‍ണ്ണായകമായേക്കും.












Click it and Unblock the Notifications