Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയിലെ ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ അടുത്തമാസം

Startup Village
ദില്ലി: ക്യാമ്പസുകളില്‍നിന്ന് വന്‍കമ്പനികള്‍ക്കു ജന്മം നല്‍കണമെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാനായി ഇന്ത്യയിലെ ആദ്യ ടെലികോം ഇന്‍കുബേറ്റര്‍ അടുത്ത മാസം ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ സിലിക്കണ്‍ വാലി മാതൃകയില്‍ 'സിലിക്കണ്‍ തീര'മായി കേരളത്തെ വളര്‍ത്തിയെടുക്കാനുദ്ദേശിക്കുന്ന ഈ ഇന്‍കുബേറ്റര്‍ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമായിരിക്കും.

സ്‌റാര്‍ട്ട്അപ് വില്ലേജ് എന്ന പേരില്‍ കൊച്ചിയില്‍ നൂറു കോടി രൂപ മുടക്കി സ്ഥാപിക്കുന്ന ഇന്‍കുബേറ്ററില്‍ വിദ്യാര്‍ഥികളുടെ ആയിരത്തിലധികം സംരംഭങ്ങള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഐ.ടി.സ്ഥാപനങ്ങളുടെ പരമാധികാര സംഘടനയായ നാസ്‌കോമിന്റെ മുന്‍ പ്രസിഡന്റ് കിരണ്‍ കാര്‍ണിക്, ശാസ്ത്രസാങ്കേതിക വകുപ്പിന്റെ പ്രതിനിധി ഡോ.എച്ച്.കെ.മിറ്റല്‍, സെല്ലുലാര്‍ ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന്‍ മാത്യൂസ്, അര്‍ബന്‍ടച്ച്.കോം സി.ഇ.ഒ. അഭിഷേക് ഗോയല്‍, സ്‌റാര്‍ട്ട്അപ് വില്ലേജ് ബോര്‍ഡ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ കീഴിലുള്ള ദേശീയ ശാസ്ത്രസാങ്കേതിക സംരംഭക വികസന ബോര്‍ഡ്(എന്‍.എസ്.ടി.ഇ.ഡി.ബി), തിരുവനന്തപുരം ടെക്‌നോപാര്‍ക്ക് എന്നിവ ടെക്‌നോപാര്‍ക്കിലെ തന്നെ മോബ്മി വയര്‍ലസ് എന്ന സ്ഥാപനവുമായി ചേര്‍ന്നാണ് കേരളത്തില്‍ പല നൂതന പ്രവണതകള്‍ക്കും തുടക്കമിടുന്ന സ്‌റാര്‍ട്ട്അപ് വില്ലേജ് നടപ്പാക്കുന്നത്.

സ്‌റാര്‍ട്ട് അപ് വില്ലേജിന് 4ജി ശൃംഖലയ്ക്കു പുറമെ ഏറ്റവും പുതിയ ടെലികോം ലാബുകളുടെ പ്രയോജനവും ലഭിക്കും. പൂര്‍ണമായി സജ്ജീകരിച്ച ഓഫിസ്, വിഡിയോ കോണ്‍ഫറന്‍സിംഗ്, വിര്‍ച്വല്‍ ഓഫിസ് സേവനം എന്നിവയ്ക്കു പുറമെ നിയമം, ബൌദ്ധികാവകാശം, അക്കൌണ്ടിംഗ് തുടങ്ങിയ മേഖലകളില്‍ സേവനസഹായവും ഇവിടെയുണ്ടാകും. അന്‍പതു ലക്ഷം രൂപ വരുമാനമുണ്ടാക്കിയാല്‍ മൂന്നു വര്‍ഷത്തെ സേവനനികുതിയിളവു തുടങ്ങി നിരവധി സൗജന്യങ്ങളും ഇവിടെയുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+