കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

9, 10 ക്ലാസുകള്‍ ഇനി ഹയര്‍ സെക്കന്‍ഡറിയില്‍

  • By Nisha Bose
Google Oneindia Malayalam News

PK Abdu Rabb,
തിരുവനന്തപുരം: സംസ്ഥാനത്തെ ഒന്‍പത്, പത്ത് ക്ലാസുകള്‍ ഇനി ഹയര്‍ സെക്കന്‍ഡറി സംവിധാനത്തിനു കീഴിലാക്കും. തിരുവനന്തപുരത്ത് ചേര്‍ന്ന ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരുടെ സംസ്ഥാന സമ്മേളനത്തില്‍ വിദ്യാഭ്യാസമന്ത്രി പികെ അബ്ദുറബ്ബ് ആണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരമാണ് ഇതെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര വിദ്യാഭ്യാസ നിയമപ്രകാരം അഞ്ചാം ക്ലാസ് എല്‍പിയിലും എട്ടാം ക്ലാസ് യുപിയിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ഒന്‍പത്, പത്ത് ക്ലാസുകള്‍ മാത്രമായി നിലനിര്‍ത്താനാവില്ല. അതുകൊണ്ട് ഒന്‍പത്, പത്ത് ക്ലാസുകളും 11, 12 ക്ലാസുകളും ചേരുന്ന സെക്കന്‍ഡറി സംവിധാനം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

വിഎച്ച്എസി നിര്‍ത്തലാക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വൊക്കേഷണല്‍ വിഷയങ്ങളെ ഹയര്‍സെക്കന്‍ഡറിയില്‍ ഓപ്ഷണലാക്കും. എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും വൊക്കേഷണല്‍ വിഷയങ്ങള്‍ പഠിക്കാനുള്ള സൗകര്യമൊരുക്കും.

വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം അധ്യാപകരുടെ ഇടയില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. ഒന്‍പത് , പത്ത് ക്ലാസുകളെ ഹയര്‍സെക്കന്ററിയില്‍ ചേര്‍ക്കുന്നതോടെ എസ്എസ്എല്‍സി പരീക്ഷയുടെ പ്രാധാന്യം നഷ്ടമാവുമെന്നും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം എന്ന സമ്പ്രദായം തന്നെ ഇതോടെ ഇല്ലാതാകുമെന്നും ഇവര്‍ പറയുന്നു

English summary
Education Minister PK Abdu Rabb informed that 9th, 10th standards will include under Higher Secondary system.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X