കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറ്റാലിയന്‍ കപ്പലിന് തീരം വിടാനാകില്ല: കോടതി

  • By Shabnam Aarif
Google Oneindia Malayalam News

Italian Ship
കൊച്ചി: ഇറ്റാലിയന്‍ കപ്പലിന് ഇന്ത്യന്‍ തീരം വിടാനാകില്ല. എന്റിക ലെക്‌സിക്ക് ഉപാധികളോടെ തീരം വിടാം എന്ന ഉത്തരവ് കോടതി സ്‌റ്റേ ചെയ്തു. കടല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയിലാണ് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.

ഉപാധികളോടെ കപ്പലിന് തീരം വിടാം എന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്തത് ഡിവിഷന്‍ ബെഞ്ചാണ്.ഹര്‍ജി പരിഗണിക്കുന്ന തിങ്കളാഴ്ച വരെയാണ് സ്റ്റേ.

സിംഗിള്‍ ബെഞ്ചിന്റെ വിധിയോട് യോജിക്കാനാവില്ല എന്നാണ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ഓര്‍ഡര്‍ പുറപ്പെടുവിക്കുമ്പോള്‍ അഭിപ്രായപ്പെട്ടത്. സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകള്‍ക്കും ഇതേ അഭിപ്രായമാണുള്ളത്.

കപ്പലിന്റെ ക്യാപ്റ്റനും ജീവനക്കാരും രാജ്യം വിട്ടാല്‍ ആവശ്യമുള്ളപ്പോള്‍ തിരിച്ചു വരും എന്ന് എന്താണുറപ്പ്, ഇവരെ തിരികെ കൊണ്ടു വരാന്‍ എന്തെങ്കിലും നിയമമുണ്ടോ എന്നും കോടതി ചോദിച്ചു.

കപ്പല്‍ വിട്ടുകൊടുക്കുന്നത് കേസിന്റെ ഗതിയെ പ്രതികൂലമായി ബാധിക്കും എന്നു ചൂണ്ടിക്കാട്ടിയാണ് കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കള്‍ കോടതിയില്‍ വാദിച്ചത്.

മൂന്നു കോടി രൂപ കെട്ടി വെക്കുക, ആവശ്യപ്പെടുമ്പോള്‍ കപ്പല്‍ ജീവനക്കാരേയും ക്യാപ്റ്റനേയും ഹാജരാക്കുക എന്നീ ഉപാധികളോടെ കപ്പല്‍ വിട്ടു കൊടുക്കാനാണ് വ്യാഴാഴ്ച ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

English summary
High Court Division Bench has ordered a stay to the Single Bench's verdict to allow the Italian ship to leave Indian shore.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X