ഗ്യാസിന് തീവില; ഹോട്ടല്‍ ഭക്ഷണം പൊള്ളും

വാണിജ്യാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന 19 കിലൊ തൂക്കം വരുന്ന സിലിണ്ടറിനൊന്നിന് 240 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഒരു സിലിണ്ടര്‍ ലഭിക്കണമെങ്കില്‍ 1810 രൂപ മുടക്കണമെന്നായി.
ഏപ്രില്‍ ഒന്നുമുതലാണ് പുതിയ നിരക്കു വര്‍ധന പ്രാബല്യത്തില്‍ വന്നത്. കൂടിയ നിരക്ക് നിലവില്‍ വന്നതോടെ കരിഞ്ചന്ത വ്യാപാരവും കൊഴുത്തിട്ടുണ്ട്. ഗാര്‍ഹികാവശ്യങ്ങള്‍ക്കായി വാങ്ങുന്ന സിലിണ്ടറുകളാണ് മറിച്ചു വില്‍ക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ നല്‍കുന്നതിനെക്കാള്‍ ഇരട്ടിയിലേറെ തുക നല്‍കിയാലും ഹോട്ടലുകാര്‍ക്ക് ഇത് ലാഭമാണ്.
പാചകവാതകത്തിന്റെ വില ഉയര്‍ന്നതോടെ ഹോട്ടലുകാരും തട്ടുകടക്കാരും ഭക്ഷണ വില കുത്തനെ ഉയര്‍ത്തിയിട്ടുണ്ട്. നിത്യോപയോഗ സാധനങ്ങളുടെ വില കൂട്ടിയതിന് പിന്നാലെ ഹോട്ടല്‍ ഭക്ഷണത്തിന്റെ വിലയും ഉയര്‍ത്തിയത് സാധാരണക്കാരുടെ ബജറ്റിനെ താളംതെറ്റിച്ചിട്ടുണ്ട്.












Click it and Unblock the Notifications