വിഎസ് ഇല്ല; എംഎ ബേബി പോളിറ്റ് ബ്യൂറോയില്‍

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പിബിയില്‍ ഇടം നേടിയില്ല. സംസ്ഥാന നേതൃത്വത്തിന്റെ എതിര്‍പ്പു മൂലമാണ് വിഎസ് പിബിയില്‍ എത്താതിരുന്നതെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനകമ്മിറ്റി പലഘട്ടങ്ങളിലും വിഎസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടപ്പോഴും രക്ഷയ്‌ക്കെത്തിയത് കേന്ദ്ര നേതൃത്വമായിരുന്നു. 2009ല്‍ വിഭാഗീയതയുടെ പേരില്‍ പിബിയില്‍ നിന്ന് പുറത്താക്കിയ വിഎസിന് 20ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബി പുനപ്രവേശനം സാധ്യമാകുമെന്നായിരുന്നു പ്രവര്‍ത്തകര്‍ പ്രതീക്ഷിച്ചിരുന്നത്.
അതേസമയം പശ്ചിമ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടചാര്യയെ പോളിറ്റ് ബ്യൂറോയില്‍ നിലനിര്‍ത്തി. പ്രകാശ് കാരാട്ട്, എസ്.രാമചന്ദ്രന്‍ പിള്ള, ബി.വി.രാഘവലു, വൃന്ദാ കാരട്ട്, സീതാറാം യെച്ചൂരി,ബുദ്ധദേവ് ഭട്ടാചാര്യ, മണിക് സര്‍ക്കാര്‍, ബിമന്‍ ബസു, പിണറായി വിജയന്‍, കെ.വരദരാജന്‍, കോടിയേരി ബാലകൃഷ്ണന്‍, നിരുപം സെന്‍, സൂര്യകാന്ത് മിശ്ര, എം.എ.ബേബി, എ.കെ.പത്മനാഭന്‍ എന്നിവരാണ് പുതിയ പോളിറ്റ് ബ്യൂറോ അംഗങ്ങള്‍.
13 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തി 89 അംഗ കേന്ദ്ര കമ്മിറ്റിക്കും പാര്‍ട്ടി കോണ്‍ഗ്രസ് രൂപം നല്‍കി. കേരളത്തില്‍ നിന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെകെ ശൈലജയാണ് കേന്ദ്ര കമ്മിറ്റിയില്‍ ഇടംനേടി.












Click it and Unblock the Notifications