പാമോലിന്‍ കേസ് പരിഗണിച്ച ജഡ്ജിയെ സ്ഥലംമാറ്റി
തിരുവനന്തപുരം: പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പികെ ഹനീഫയെ സ്ഥലംമാറ്റി. മഞ്ചേരി ജില്ലാ കോടതിയില്‍ പ്രിന്‍സിപ്പില്‍ സെഷന്‍സ് ജഡ്ജിയായിട്ടാണ് പുതിയ നിയമനം.
ഒരു വര്‍ഷം മുന്‍പാണ് ഹനീഫയെ തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജിയായി നിയമിച്ചത്. സാധാരണഗതിയില്‍ മൂന്ന് വര്‍ഷം കൂടുമ്പോള്‍ മാത്രമേ ജഡ്ജിമാരെ സ്ഥലം മാറ്റാറുള്ളൂ.
പാമോലിന്‍, ടൈറ്റാനിയം അഴിമതി തുടങ്ങിയ സുപ്രധാനമായ ഏതാനും കേസുകള്‍ ഹനീഫയായിരുന്നു പരിഗണിച്ചിരുന്നത്. പാമോലിന്‍ കേസില്‍ നിന്ന് ഹനീഫ പിന്‍മാറിയത് വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു.
കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തുടരന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ മുതല്‍ ഹനീഫയ്‌ക്കെതിരെ ഒട്ടേറെ വിമര്‍ശങ്ങള്‍ ഉയര്‍ന്നു. വിധിക്കെതിരെ ചീഫ് വിപ്പ് പിസി.ജോര്‍ജ് രാഷ്ട്രപതി ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് പരാതി അയച്ചതും വന്‍ വിവാദമായിരുന്നു. തുടര്‍ന്ന് വ്യക്തിപരമായ ആക്ഷേപങ്ങള്‍ കണക്കിലെടുത്ത് കേസില്‍ നിന്ന്് താന്‍ പിന്‍മാറുകയാണെന്ന് ഹനീഫ അറിയിച്ചിരുന്നു.












Click it and Unblock the Notifications