Get Updates
Get notified of breaking news, exclusive insights, and must-see stories!

ആക്ഷേപങ്ങള്‍ തള്ളിക്കളയുന്നില്ല: ആന്റണി

AK Antony
കൊച്ചി: പ്രതിരോധ മന്ത്രാലയത്തിനെതിരെ ഉയരുന്ന ആക്ഷേപങ്ങളൊന്നും തള്ളിക്കളയില്ലെന്ന് മന്ത്രി എകെ ആന്റണി. കരസേനയിലെ ആയുധക്ഷാമം സംബന്ധിച്ച ചോദ്യങ്ങളോട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ആക്ഷേപങ്ങളൊന്നും തള്ളിക്കളയുന്നില്ല. അന്വേഷിച്ച് നടപടിയെടുക്കും. സേനയില്‍ ഒരു പോരായ്മയുമില്ലെന്ന് പറയുന്നില്ല. ആ പോരായ്മകളെല്ലാം പരിഹരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയ്ക്ക് അടിസ്ഥാനമില്ല. അയല്‍വക്കങ്ങളില്‍ നടക്കുന്ന തയാറെടുപ്പുകള്‍ കാണുമ്പോള്‍ സൈന്യത്തെ ഇനിയും കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്.

പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിംഗ് കമ്മറ്റികള്‍ സേനാതലവന്‍മാരെ വിളിക്കുന്നത് പുതുമയുള്ള കാര്യമല്ല. പാര്‍ലമെന്റിന്റെ പരമാധികാരത്തിന്റെ ഭാഗമാണിത്. പാര്‍ലമെന്ററി കമ്മറ്റി ഇതിന് അധികാരമുള്ള സമിതിയാണെന്നും ആന്റണി ചൂണ്ടിക്കാട്ടി.

ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ വരും. അത് ക്രോഡീകരിച്ചാണ് തീരുമാനമെടുക്കുന്നത്. അത് ജനാധിപത്യപരമായ നടപടിയാണെന്നും ആന്റണി വ്യക്തമാക്കി. പൂച്ചെണ്ട് മാത്രം പ്രതീക്ഷിച്ചല്ല താന്‍ മന്ത്രിസ്ഥാനത്ത് ഇരിക്കുന്നത്. ഇന്ത്യന്‍ സൈനിക വിഭാഗങ്ങളെക്കുറിച്ച് തനിക്ക് ഏറെ അഭിമാനമുണ്ട്. ദേശീയ സുരക്ഷയ്ക്ക് വേണ്ടി എന്തെല്ലാം ചെയ്യേണ്ടിവരുമോ അതെല്ലാം കേന്ദ്രസര്‍ക്കാര്‍ ചെയ്യും.

തീരസുരക്ഷയ്ക്കായി രാജ്യവ്യാപകമായി റഡാര്‍ സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഇത്തരത്തില്‍ നാല് റഡാര്‍ സ്റ്റേഷനുകള്‍ മൂന്നോ നാലോ മാസങ്ങള്‍ക്കുള്ളില്‍ തുടങ്ങും. ഇന്ത്യന്‍ തീരപ്രദേശങ്ങള്‍ കടല്‍ക്കൊള്ളക്കാരില്‍ നിന്ന് മുക്തമാക്കാന്‍ നാവികസേനയുടെ നേതൃത്വത്തില്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ്. ലക്ഷ്വദ്വീപില്‍ ഇതിനായി ഐലന്റ് വാച്ച് എന്ന പേരില്‍ പ്രത്യേക സംവിധാനം ഒരുക്കിക്കഴിഞ്ഞു.

സൈന്യത്തെ തന്റെ കുടുംബം പോലെയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. സൈന്യത്തിന് നല്ല ആയുധങ്ങള്‍ കൊടുക്കുന്ന കാര്യത്തില്‍ മാത്രമല്ല, അവരുടെ പരിശീലനം, ഭക്ഷണം, യാത്രാപ്രശ്‌നം, ക്ഷേമം തുടങ്ങിയ കാര്യങ്ങള്‍ ഒരു കുടുംബത്തിലെന്ന പോലെ താന്‍ ശ്രദ്ധിക്കുന്നുണ്ട്.

ലോകരാജ്യങ്ങളില്‍ ഇന്ത്യന്‍ സായുധസേനയുടെ മതിപ്പ് ഉയരുകയാണ്. ഒട്ടേറെ രാജ്യങ്ങള്‍ ഇന്ത്യയുമായി സംയുക്തസൈനിക അഭ്യാസത്തിന് തയാറായി മുന്നോട്ടുവരുന്നുണ്‌ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യസുരക്ഷയ്ക്ക് വേണ്ടി എന്ത് ത്യാഗത്തിനും സൈന്യം തയാറാണ്. രാജ്യവും സര്‍ക്കാരും സൈന്യത്തെ കൂടുതല്‍ പിന്തുണയ്‌ക്കേണ്ടതുണ്‌ടെന്നും ആന്റണി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+