Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹജ്ജ്: സൗഹൃദസംഘത്തിന്റെ ആവശ്യമില്ല

Suprem Court
ദില്ലി: ഹജ്ജിനായി പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തെ അയയ്‌ക്കേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി. അടുത്ത നാലോ അഞ്ചോ വര്‍ഷത്തിനുള്ളില്‍ ഇത് നിര്‍ത്തലാക്കണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റീസുമാരായ അഫ്താബ് ആലവും രഞ്ജനാ പ്രകാശ് ദേശായിയുമാണ് കേസ് പരിഗണിച്ചത്.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയം പരിശോധിച്ച ശേഷമാണ് കോടതി ഇക്കാര്യം അറിയിച്ചത്. സൗഹൃദസംഘത്തില്‍ പരമാവധി അഞ്ചു പേര്‍ മാത്രമേ പാടൂള്ളൂ. മുന്‍ വര്‍ഷങ്ങളില്‍ 32 പേരായിരുന്നു പ്രധാനമന്ത്രിയുടെ സൗഹൃദസംഘത്തില്‍ ഹജ്ജിന് പോയിരുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഹജ്ജ് നയത്തില്‍ ഇത് 10 ആക്കി കുറച്ചിരുന്നു. എന്നാല്‍ ഹജ്ജ് വാണിജ്യപരമായ കാര്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ഏപ്രില്‍ 30 ന് കേസ് വീണ്ടും പരിഗണിക്കും.

എല്ലാവര്‍ഷവും ഔദ്യോഗിക സംഘമെന്ന പേരില്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു കൂട്ടമാളുകളെ സൗദിയിലേക്കയയ്ക്കുന്നതിന്റെ വിശദവിവരങ്ങള്‍ കോടതി ആരാഞ്ഞിരുന്നു. ഹജ്ജ് സബ്‌സിഡിക്കായി 2012ല്‍ എത്ര തുക ചെലവഴിച്ചുവെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ വിസമ്മതിച്ചു. തീര്‍ത്ഥയാത്ര പൂര്‍ത്തിയായാല്‍ മാത്രമേ ഇതിന്റെ യഥാര്‍ത്ഥ കണക്ക് വ്യക്തമാകൂവെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

സര്‍ക്കാറിന്റെ വിഐപി ക്വാട്ടാ സബ്‌സിഡിയെ കുറിച്ച് വ്യാപകമായ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി ഇടപെടല്‍. മതവും രാഷ്ട്രീയവും കൂട്ടിക്കുഴച്ചുള്ള സബ്‌സിഡിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+