അഞ്ചാം മന്ത്രി അടഞ്ഞ അധ്യായം: ഉമ്മന്‍ചാണ്ടി

പിറവം ഉപതിരഞ്ഞെടുപ്പിന് മുന്‍പും ഇത്തരം വിവാദങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പിന്നീടെന്തു സംഭവിച്ചുവെന്ന് എല്ലാവര്‍ക്കും നന്നായി അറിയാം. രാഷ്ട്രീയത്തില്‍ ജനങ്ങളുടേതാണ് അവസാന വാക്ക്. വിവാദത്തില്‍ കുരുങ്ങി ഒരു ദിവസം പോലും സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലയ്ക്കരുതെന്ന് നിര്‍ബന്ധമുണ്ട്. കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിനാലാണ് പിറവത്ത് ജയിച്ചത്. ഈ ജയം നെയ്യാറ്റിന്‍കരയിലും ആവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം കെപിസിസി പ്രസിഡന്റിന്റേതാണ് അവസാന വാക്ക്. മന്ത്രിമാരുടെ വകുപ്പുമാറ്റത്തിന് മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിയുമായി ബന്ധമൊന്നുമില്ല. നയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് ഗവണ്‍മെന്റിന്റെ വിലയിരുത്തലാകുമെന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.
ബുധനാഴ്ച എടുത്ത മന്ത്രിസഭാതീരുമാനങ്ങളും മുഖ്യമന്ത്രി വിശദീകരിച്ചു. വയനാട്ടിലെ ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമിനല്‍കുന്നതിനുള്ള സ്ഥലമെടുപ്പ് ഫാസ്റ്റ്ട്രാക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഗര്‍ഭമുള്ള പശുക്കളെ കൊല്ലുന്നത് നിരോധിക്കും. കുടിവെള്ളം ഗുണനിലവാരമുള്ളതാണെന്ന് ഉറപ്പ് വരുത്താന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.












Click it and Unblock the Notifications