റാഞ്ചിയ ഗ്രീസ് കപ്പലില്‍ ഇന്ത്യക്കാര്‍
ദില്ലി: അറബികടലിലെ ഒമാന്‍തീരത്തുവെച്ച് റാഞ്ചിയ ഗ്രീസ് എണ്ണക്കപ്പലിലുള്ള ജീവനക്കാരില്‍ ഒട്ടേറെ ഇന്ത്യക്കാരുള്ളതായി റിപ്പോര്‍ട്ട്. ലിബിയന്‍ രജിസ്‌ട്രേഷനുള്ള കപ്പലില്‍ 135000 ടണ്‍ എണ്ണയുമുണ്ടെന്ന് കമ്പനി കേന്ദ്രങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.

2011ല്‍ പുറത്തിറങ്ങിയ സ്മിര്‍നി എന്ന കപ്പലിന്റെ രണ്ടാമത്തെ യാത്രയാണിത്. ഡൈനാകോം ടാങ്കേഴ്‌സിന്റെ നിയന്ത്രണത്തിലുള്ള കപ്പലില്‍ മൊത്തം 26 ജീവനക്കാരുണ്ട്. ഇതില്‍ 11 ഇന്ത്യക്കാരും 14 ഫിലിപ്പീന്‍സുകാരും ഒരു റൊമാനിയക്കാരനുമാണുള്ളത്. വ്യാഴാഴ്ച ഇന്ത്യന്‍സമയം 4.20 ഓടെ കപ്പലുമായുണ്ടായിരുന്ന ബന്ധം നഷ്ടപ്പെടുകയായിരുന്നു. കപ്പല്‍ റാഞ്ചിയത് സോമാലിയന്‍ കടല്‍കൊള്ളക്കാരായിരിക്കാനാണ് സാധ്യത.
ലിബിയന്‍ സര്‍ക്കാര്‍ കപ്പലിനുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.കപ്പലുകളില്‍ സ്വന്തമായി സുരക്ഷിത സേനയെ വിന്യസിപ്പിക്കാന്‍ അനുമതി നല്‍കിയതിനുശേഷം കൊള്ളക്കാരുടെ ശല്യം ഏറെ കുറഞ്ഞിരുന്നു. സ്മിര്‍നിയില്‍ ഇത്തരം സുരക്ഷാഭടന്മാരുണ്ടായിരുന്നോ എന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കൂടാതെ സോമാലിയന്‍ കടല്‍കൊള്ളക്കാരുടെ ശല്യമുള്ള മേഖലകളിലെല്ലാം തന്നെ യൂറോപ്യന്‍ യൂനിയന്‍ നാവികസേനയുടെ കപ്പലുകള്‍ റോന്തു ചുറ്റുന്നുണ്ട്.
ഇന്റര്‍നാഷണല്‍ മാരിടൈം ഓര്‍ഗൈനസേഷന്റെ കണക്കനുസരിച്ച് നിലവില്‍ സോമാലിയന്‍ കടല്‍കൊള്ളക്കാര്‍ 17 കപ്പലുകളും 300 ആളുകളെയും പിടിച്ചുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications