പ്രതിപക്ഷനേതാവായി തുടരാന്‍ താല്‍പ്പര്യമില്ല: വിഎസ്

ഈ രീതിയില്‍ പ്രതിപക്ഷ നേതൃ സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വിഎസ് അറിയിച്ചുള്ളത്. സംസ്ഥാന, കേന്ദ്രകമ്മിറ്റികളുടെ അടിയന്തരയോഗം വിളിച്ചുചേര്‍ക്കണം. കൊലപാതക രാഷ്ട്രീയം പ്രോത്സാഹിപ്പിക്കുന്ന നയങ്ങളുമായി പൊരുത്തപ്പെട്ടുപോകാന്‍ സാധിക്കില്ല.
വിഎസിന് പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പാര്‍ട്ടിക്കുള്ളിലാണ് ഉന്നയിക്കേണ്ടതെന്ന ഔദ്യോഗിക വിഭാഗത്തിന്റെ പ്രതികരണത്തിനുള്ള ചുട്ടമറുപടി കൂടിയാണ് മൂന്നു ദിവസം മുമ്പയച്ച ഈ കത്തെന്നു വേണം കരുതാന്‍. ഒഞ്ചിയം സംഭവത്തിനുശേഷം അണികള്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. തീരുമാനിക്കുന്ന കാര്യങ്ങളല്ല പലപ്പോഴും നടപ്പാക്കുന്നത്. ഭൂരിപക്ഷ അഭിപ്രായമെന്ന മറവില്‍ പലപ്പോഴും തെറ്റായ തീരുമാനങ്ങളാണ് അടിച്ചേല്‍പ്പിക്കുന്നത്.
വിഎസിനെതിരേ സംസ്ഥാനത്തെ ഔദ്യോഗികപക്ഷം നേരത്തെ തന്നെ പരാതി നല്‍കിയിട്ടുണ്ടാകുമെന്നുറപ്പാണ്. പാര്‍ട്ടിക്ക് വഴങ്ങാതെ പ്രവര്‍ത്തിക്കുന്ന വിഎസിനെ പുറത്താക്കണമെന്ന ആവശ്യം തന്നെയായിരിക്കും പിണറായിയും കൂട്ടരും ഉന്നയിച്ചിരിക്കുക.












Click it and Unblock the Notifications