Get Updates
Get notified of breaking news, exclusive insights, and must-see stories!

പാര്‍ട്ടി സത്യം വെളിപ്പെടുത്തണം:സൈമണ്‍ ബ്രിട്ടോ

Simon Britto
തിരുവനന്തപുരം: സിപിഎം വിമതന്‍ ടിപി ചന്ദ്രശേഖരന്റെ ബന്ധപ്പെട്ട്‌ ശക്തമായ നിലപാടുമായി സൈമണ്‍ ബ്രിട്ടോ രംഗത്ത്‌. കമ്മ്യൂണിസ്‌റ്റ്‌ ആശയം മുറുകെ പിടിച്ച്‌ പ്രവര്‍ത്തിച്ച ആള്‍ തന്നെയാണ്‌ ടിപി ചന്ദ്രശേഖരന്‍ എന്നും അദ്ദേഹത്തെ കുലംകുത്തി എന്നു വിളിക്കാനാവില്ല എന്നും ബ്രിട്ടോ വ്യക്തമാക്കി.

ടിപി വധത്തില്‍ സിപിഎമ്മിനെതിരെ ഉയരുന്ന ആരോപണങ്ങളെ കുറിച്ചുള്ള സത്യാവസ്ഥ പാര്‍ട്ടി സമൂഹത്തെ ബോധ്യപ്പെടുത്തണം. വധത്തില്‍ പങ്കില്ലെന്ന്‌ പാര്‍ട്ടിയെ തന്നെ സ്വയം ബോധ്യപ്പെടുത്തണം. അല്ലെങ്കില്‍ കാര്യങ്ങള്‍ അപകടകരമായിരിക്കും. ബ്രിട്ടോ പറഞ്ഞു.

ടിപിയെ പാര്‍ട്ടി കൊല്ലില്ല എന്നു തന്നെയാണ്‌ തന്റെ വിശ്വാസം എന്നു പറഞ്ഞ ബ്രിട്ടോ, മറിച്ചു തെളിഞ്ഞാല്‍ താന്‍ തിരുത്തലിനായി കാത്തിരിക്കും എന്നും, തിരുത്തിയില്ലെങ്കില്‍ പാര്‍ട്ടി വിടുകയായിരിക്കും തനിക്കു മുന്നിലുള്ള വഴിയെന്നും വ്യക്തമാക്കി.

പാര്‍ട്ടി വിട്ട്‌ ടിപി പോയത്‌ കോണ്‍ഗ്രസിന്റെയോ, ബിജെപിയുടെയോ കൂടെയല്ല. പാര്‍ട്ടി വിട്ടു പോയെങ്കിലും അദ്ദേഹം ആദര്‍ശം ഉപേക്ഷിക്കാതെ കമ്മ്യൂണിസ്‌റ്റ്‌ ആശയത്തില്‍ തന്നെയാണ്‌ തുടര്‍ന്നത്‌. ടിപി എതിര്‍ത്തവരാണ്‌ അദ്ദേഹത്തിന്റെ ശവസംസ്‌കാരം നടത്തിയത്‌.

ടിപി കൊല്ലപ്പെടുമ്പോള്‍ സിപിഎം പ്രതിക്കൂട്ടിലാവുക സ്വാഭാവികമാണ്‌. അതിനാല്‍ പാര്‍ട്ടിക്ക്‌ പങ്കില്ല എന്നത്‌ ബോധ്യപ്പെടുത്തേണ്ടത്‌ അത്യാവശ്യമാണ്‌. ഈ അവസരം രാഷ്ട്രീയമായി നുതലെടുക്കാനാണ്‌ കോണ്‍ഗ്രസ്‌ ശ്രമിക്കുന്നത്‌.

പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദനു പുറമെ ടിപിയുടെ മൃതദേഹം കാണാനെത്തിയ സിപിഎം നേതാക്കളില്‍ ഒരാള്‍ സൈമണ്‍ ബ്രിട്ടോ ആയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+