Get Updates
Get notified of breaking news, exclusive insights, and must-see stories!

കത്തയച്ചതറിയില്ലെന്ന്‌ കോടിയേരിയും എസ്‌ആര്‍പിയും

Kodiyeri
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്‌ വിഎസ്‌ അച്യുതാനന്ദന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനെതിരെ കത്തയച്ചു എന്ന റിപ്പോര്‍ട്ട്‌ പുറത്തു വന്നതിനെ തുടര്‍ന്ന്‌ എല്‍ഡിഎഫ്‌, യുഡിഎഫ്‌ നേതാക്കളുടെ സമ്മിശ്ര പ്രതികരണവും എത്തി തുടങ്ങി. ഇങ്ങനെയൊരു കത്തിനെ കുറിച്ച്‌ അറിയില്ല എന്നാണ്‌ പ്രതിപക്ഷ ഉപനേതാവ്‌ കോടിയേരി ബാലകൃഷ്‌ണനും പോളിറ്റ്‌ ബ്യൂറോ അംഗം എസ്‌ രാമചന്ദ്രപിള്ളയും പ്രതികരിച്ചത്‌.

അതേസമയം ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ കോണ്‍ഗ്രസിനെതിരെ പിണറായി ഉന്നയിച്ച ആരോപണങ്ങള്‍ക്കുള്ള മറുപടിയാണ്‌ വിഎസ്‌ സംസ്ഥാന നേതൃത്വത്തിനെതിരെ കേന്ദ്ര നേതൃത്വത്തിന്‌ അയച്ച കത്ത്‌ എന്നാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശേഷിപ്പിച്ചത്‌.

സിപിഎമ്മിലെ പൊതു പ്രശ്‌നം എന്നതില്‍ ഉപരി വിഎസിന്റെ കത്തിന്‌ പൊതു പ്രാധാന്യം ഉണ്ട്‌ എന്നും പ്രതികളെ സംരക്ഷിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്കുള്ള തിരിച്ചടിയാണ്‌ ഇത്‌ എന്നും ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടു.

വിഎസ്‌ ഭീരുവാകരുത്‌ എന്നും പാര്‍ട്ടി വിട്ട്‌ പുറത്തു വന്ന്‌ സ്വതന്ത്ര നിലപാട്‌ എടുക്കണമെന്നും ആണ്‌ മന്ത്രി കെഎം മാണി ആവശ്യപ്പെട്ടത്‌. പാര്‍ട്ടിക്കുള്ളില്‍ യുദ്ധം ചെയ്‌ത്‌ മടുത്ത നിസ്സഹായതയില്‍ നിന്നാണ്‌ വിഎസ്‌ കത്തയച്ചത്‌ എന്നും വിഎസ്‌ പുറത്തു വന്നില്ലെങ്കില്‍ സിപിഎമ്മിനെ പോലെ വിഎസും ഒറ്റപ്പെടും എന്നും മാണി പറഞ്ഞു.

പ്രതിപക്ഷ നേതാവായി തുടരാന്‍ താല്‍പര്യമില്ലെന്നു കാണിച്ച്‌ വിഎസ്‌ കത്തയച്ചത്‌ ധീരമായ നിലപാടാണ്‌ എന്നാണ്‌ മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞത്‌. അതേസമയം നിലപാടില്‍ വിഎസ്‌ ഉറച്ചു നില്‍ക്കുമോ എന്ന കാര്യം സംശയമാണ്‌ എന്ന്‌ പറഞ്ഞ ആര്യാടന്‍ തീരുമാനത്തില്‍ ഉറച്ചു നിന്നില്ലെങ്കില്‍ അത്‌ അവസരവാദ രാഷ്ട്രീയമായേ ജനങ്ങള്‍ കാണൂ എന്നും അഭിപ്രായപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+