തല്‍വാര്‍ ദമ്പതിമാര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊലപാതകത്തിലും തെളിവു നശിപ്പിച്ചതിലും ഇരുവര്‍ക്കും എതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കോടതി വിലയിരുത്തി. . മകളുടെ മരണത്തിന് ഉത്തരവാദി വീട്ടുജോലിക്കാരനായ ഹേംരാജാണെന്നു പരാതിപ്പെട്ടതിലൂടെ അന്വേഷണം വഴിതിരിച്ചുവിടാന്‍ ശ്രമിച്ചെന്ന കുറ്റംകൂടി രാജേഷിനു മേല്‍ ചുമത്തും
ആരുഷിയും ഹേംരാജും തമ്മിലുള്ള അവിഹിത ബന്ധം കാണാനിടയായതിനെ തുടര്‍ന്നാണ് ഇരുവരെയും തല്‍വാര്‍ ദമ്പതിമാര്‍ കൊലപ്പെടുത്തിയതെന്നാണ് സി.ബി.ഐ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്. ആരുഷി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്നു സംശയിക്കാവുന്ന തെളിവുകള്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സംഭവം നടന്ന ദിവസം കൊല്ലപ്പെട്ടവര്‍ക്കു പുറമേ രാജേഷും നൂപുറും മാത്രമാണു വീട്ടിലുണ്ടായിരുന്നത്.
സംഭവം നടന്ന 2008 മേയ് 16ന് പുറത്തു പോയ ശേഷം രാത്രി വൈകി തിരികെ വന്ന രാജേഷ് തല്‍വാറും നൂപുറും മകളെ അന്വേഷിച്ചെങ്കിലും കണ്ടില്ല. തുടര്‍ന്ന് ഇവര്‍ ആരുഷിയുടെ മുറിയില്‍ ചെന്നു. മുറി അകത്തു നിന്ന് പൂട്ടിയിരുന്നെന്നും തല്‍വാര്‍ ദമ്പതിമാര്‍ തങ്ങളുടെ കൈവശമുള്ള താക്കോല്‍ ഉപയോഗിച്ച് മുറി തുറന്നപ്പോള്‍ ആരുഷിയെയും വേലക്കാരന്‍ ഹേംരാജിനെയും കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ഇതില്‍ ക്ഷുഭിതനായ രാജേഷ് തല്‍വാര്‍ ഗോള്‍ഫ് സ്റ്റിക്കെടുത്ത് ഹേമരാജിനെയും ആരുഷിയെയും തലയ്ക്കടിച്ചു.
ഇരുകൊലപാതകങ്ങളും ശസ്ത്രക്രിയയ്ക്ക് ഉപയോഗിക്കുന്ന തരത്തിലുള്ള ഒരേ കത്തി കൊണ്ടാണ്. ഇരുവരും ഡോക്ടര്‍മാരായതിന്റെ പ്രാഗല്‍ഭ്യം കത്തി ഉപയോഗിച്ചതില്‍ നിന്നു വ്യക്തം. ആരുഷിയുടെ മൃതദേഹം കിടന്നതു കട്ടിലില്‍ ആയിരുന്നെങ്കിലും വിരിയില്‍ രക്തക്കറയില്ലായിരുന്നു. മുറിയിലെ തറയും ഭിത്തിയും കഴുകിത്തുടച്ചിരുന്നു. എന്നാല്‍ ഈ ആരോപണം തല്‍വാര്‍ ദമ്പതിമാര്‍ ഇത് നിഷേധിച്ചു.
എന്നാല്‍ ഉന്നതമായ ഒരു സമൂഹത്തില്‍ താമസിക്കുന്ന തങ്ങള്‍ മകള്‍ സെക്‌സില്‍ ഏര്‍പ്പെട്ടുവെന്ന് വച്ച് അവളെ കൊല്ലാന്‍ തുനിയില്ലെന്ന നിലപാടാണ് കോടതിയില്‍ സ്വീകരിച്ചത്. 2008 മേയ് 16 ന് രാവിലെയാണ് ആരുഷിയെയും വേലക്കാരന്‍ ഹേമരാജിനെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആരുഷിയുടെ മൃതദേഹം കിടപ്പുമുറിയിലും ഹേംരാജിന്റെ മൃതദേഹം രാജേഷിന്റെ ഫ്‌ളാറ്റിന്റെ മട്ടുപ്പാവിലും കാണപ്പെട്ടത്.












Click it and Unblock the Notifications