കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുല്ലപ്പെരിയാറില്‍ തമിഴ്‌നാട് പൊലീസിനെ നിയോഗിക്കും

  • By Nisha Bose
Google Oneindia Malayalam News

Jayalalithaa
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് താക്കീതുമായി ജയലളിത വീണ്ടും. അണക്കെട്ടിന്റെ സുരക്ഷയ്ക്കായി സി.ഐ.എസ്.എഫിനെ വിന്യസിക്കണം. അല്ലാത്ത പക്ഷം തമിഴ്‌നാടിന് സ്വന്തം പൊലീസിനെ നിയോഗിക്കേണ്ടി വരുമെന്ന് ജയലളിത പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് അയച്ച കത്തില്‍ പറയുന്നു.

ഉന്നതാധികാരസമിതി റിപ്പോര്‍ട്ട് പുറത്തുവന്നിട്ടും കേരളം സ്വീകരിക്കുന്ന നിലപാട് പ്രതിഷേധാര്‍ഹമാണ്. അണക്കെട്ടിന്റെ പരിശോധനയ്ക്കായി നിര്‍മ്മിച്ച ബോര്‍ഹോളുകള്‍ അടയ്ക്കുന്നത് കേരളം തടയുന്നു. മണ്‍സൂണിനു മുമ്പ് ബോര്‍ഹോളുകള്‍ അടച്ചില്ലെങ്കില്‍ അണക്കെട്ടിനു ബലക്ഷയമുണ്ടാകും.

ജലനിരപ്പ് 142 അടിയായി ഉയര്‍ത്തുന്നതു തടയാനായാണ് അണക്കെട്ട് ദുര്‍ബലമാണെന്ന് കേരളം പ്രചരിപ്പിക്കുന്നത്. ഉന്നതാധികാരസമിതിയുടെ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ കേരളം അനുവദിക്കുന്നില്ല. അണക്കെട്ടില്‍ അറ്റകുറ്റപ്പണി നടത്താനുള്ള ശ്രമവും കേരള പൊലീസ് തടസ്സപ്പെടുത്തി.

മുല്ലപ്പെരിയാര്‍ പ്രദേശം കേരളത്തില്‍നിന്നു പാട്ടത്തിനെടുത്ത നിലയ്ക്ക് അവിടെ അറ്റകുറ്റപ്പണികള്‍ നടത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്. മുല്ലപ്പെരിയാറില്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്നാവശ്യപ്പെട്ട് ഇതു രണ്ടാം തവണയാണ് ജയലളിത പ്രധാനമന്ത്രിയ്ക്ക് കത്തയക്കുന്നത്.

English summary
Tamil Nadu Chief Minister Jayalalithaa on Sunday informed Prime Minister Manmohan Singh that her government might have to deploy its police to protect the dam in the area leased out to Tamil Nadu.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X