എംഎല്‍എ മതംമാറി മുസ്ലീം യുവാവിനെ വിവാഹം ചെയ്തു

ഗോഹട്ടിയിലെ ബോര്‍ഖോല മണ്ഡലത്തില്‍ നിന്നുളള എംഎല്‍എയാണ് റുമി നാഥ്. മേയ് 13നു സില്‍ചാര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സയ്ക്കു പോയ ഇവരെ കാണാതായിരുന്നു. ഭാര്യയെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി ഭര്‍ത്താവ് രാകേഷ് കുമാര്‍ സിങ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
എന്നാല്‍ ദിവസങ്ങള്‍ക്കു ശേഷം പ്രത്യക്ഷപ്പെട്ട റുമി തന്റെ പ്രണയബന്ധം അറിയിക്കുകയായിരുന്നു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ജാക്കി സക്കീര്‍ എന്ന 27കാരനുമായി താന്‍ പ്രണയത്തിലായിരുന്നെന്നും വിവാഹം കഴിച്ചെന്നും അറിയിച്ചു.നിയമപരമായി സക്കീറാണ് ഇപ്പോള്‍ എന്റെ ഭര്‍ത്താവ്. ആദ്യഭര്‍ത്താവായ രാകേഷ് സിങുമായി യാതൊരു ബന്ധവും ഇപ്പോള്‍ നിലവിലില്ല. വൈകാതെ വിവാഹമോചനഹര്‍ജി നല്‍കുമെന്നും റുമി മാധ്യമങ്ങള അെറിയിച്ചു.
മന്ത്രി സിദ്ദിഖി അഹമ്മദിന്റെ ആശീര്‍വാദത്തോടെ ഇസ്ലാം ആചാരപ്രകാരമാണു വിവാഹിതരായതെന്നും റുമി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പ്രാദേശിക ടെലിവിഷന്‍ ചാനലുകള്‍ സംപ്രേക്ഷണം ചെയ്ത വിവാഹചിത്രങ്ങള്‍ വ്യാജമാണെന്ന് റുമി പറഞ്ഞു. എന്നാല്‍ റുമിയെ മരുമകളായി സ്വീകരിക്കില്ലെന്നു സക്കീറിന്റെ മാതാപിതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഹിന്ദു ആചാരപ്രകാരം നടന്ന റുമിയുടെ ആദ്യ വിവാഹം മാധ്യമങ്ങള്‍ ഏറെ പ്രധാന്യം നല്‍കി സംപ്രേക്ഷണം ചെയ്തിരുന്നു.
എംഎല്‍എയുടെ രണ്ടാം വിവാഹം ഗോഹട്ടിയിലാകെ വിവാദമായിരിക്കുകയാണ്. മേഖലയില്‍ വര്‍ഗിയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുണ്ടെന്നു റിപ്പോര്‍ട്ട്. വിവാഹത്തിന് സഹായങ്ങള്‍ ചെയ്തു കൊടുത്ത മന്ത്രി അഹമ്മദിനെതിരെ റുമിയ ആദ്യഭര്‍ത്താവ് രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്ക്ക് നല്‍കിയ പരാതിയില്‍ അഹമ്മദിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications