Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം പാര്‍ട്ടിയ്ക്ക് ക്ഷീണമായി: പിണറായി

Pinarayi Vijayan
കൊച്ചി: അഞ്ചാം മന്ത്രി വിവാദവും യു.ഡി.എഫിലെ പ്രതിസന്ധിയും കേരള രാഷ്ട്രീയത്തില്‍ എല്‍.ഡി.എഫിന് അനുകൂല സാഹചര്യം സൃഷ്ടിച്ചെങ്കിലും ടി.പി. ചന്ദ്രശേഖന്‍ വധവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങള്‍ ഇടതുമുന്നണിക്ക് ക്ഷീണം ചെയ്‌തെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.

ടി.പി. ചന്ദ്രശേഖരന്‍ വധിക്കപ്പെടുന്ന മേയ് നാലു വരെ നെയ്യാറ്റിന്‍കരയില്‍ എല്‍ഡിഎഫിന് അനുകൂല തരംഗമായിരുന്നു. ചന്ദ്രശേഖരന്റെ കൊലപാതകത്തിനു ശേഷം കുപ്രചരണം നടത്തി കാര്യങ്ങള്‍ യുഡിഎഫ് അനുകൂലമാക്കിയെന്നും പിണരായി പറഞ്ഞു.
പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എറണാകുളം ടൗണ്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത മധ്യമേഖലാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ചന്ദ്രശേഖരന്‍ വധത്തിന്റെ ഉത്തരവാദിത്തം സി.പി.എമ്മിനുമേല്‍ കെട്ടിയേല്‍പ്പിക്കാന്‍ ശ്രമം നടക്കുകയാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് പാര്‍ട്ടിവിട്ട കെ.ആര്‍. ഗൗരി യമ്മയും എം. വി. രാഘവനും ഇപ്പോഴും ജീവിച്ചിരിക്കുന്നത് സി.പി.എം അല്ല ടി.പി. ചന്ദ്രശേഖരനെ കൊന്നത് എന്നതിന് തെളിവാണ്.

ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിയുടെ പ്രസംഗത്തില്‍ രാഷ്ട്രീയമായ പിശകുണ്ട്. ഇതു പാര്‍ട്ടി പരിശോധിച്ചു നടപടിയെടുക്കും.
ഇടുക്കി ജില്ലാ സെക്രട്ടറി എം.എം. മണിക്കെതിരെ നടപടിയുണ്ടാകുമെന്ന സൂചനയും പിണറായി നല്‍കി. പാര്‍ട്ടിയെ തുണക്കാനായി നടത്തിയ പ്രസംഗത്തില്‍ ആവേശം കയറിയതാണ് മണിക്ക് കുഴപ്പമായതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഒരു വിഭാഗം മാധ്യമങ്ങളും യു.ഡി.എഫും ടി.പി വധം എല്‍.ഡി.എഫിനെതിരെയുള്ള കടന്നാക്രമണമായി മാറ്റുകയാണ്. ചന്ദ്രശേഖരന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ പ്രത്യേക സാഹചര്യത്തില്‍ കൂട്ടായ ആക്രമണം ചെറുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണം. ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ച് പൊലീസും മാധ്യമങ്ങളും ചേര്‍ന്ന് പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ അപഹാസ്യപ്പെടുത്താനുള്ള നീക്കം ഗൗരവമായി കാണണം.

ടി.പി വധക്കേസില്‍ ആരെങ്കിലും ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും പിണറായി നല്‍കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+