Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിക്കെതിരെ വിജിലന്‍സ് അന്വേഷണം

Kodiyeri Balakrishnan
തൃശൂര്‍: മുന്‍ ആഭ്യന്തര വകുപ്പു മന്ത്രി കോടിയേരി ബാലകൃഷ്ണനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്.പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കി ദേവികുളം, തലശേരി കോടതികളില്‍ അനധികൃത പ്രോസിക്യൂട്ടര്‍ നിയമനം നടത്തിയെന്ന ഹര്‍ജിയിലാണ് വിജിലന്‍സ് കോടതി ജഡ്ജി വി. ഭാസ്‌ക്കരന്റെ ഉത്തരവ്.

പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട തൃശൂര്‍ ബാറിലെ അഭിഭാഷകന്‍ അനന്തകൃഷ്ണനാണു ഹര്‍ജി സമര്‍പ്പിച്ചത്.
അഡ്വ. പി.എന്‍. ശശികുമാറിനെ ദേവികുളത്തും ഷീജയെ തലശേരിയിലുമാണു നിയമിച്ചത്. 2006ലാണു പിഎസ് സി റാങ്ക് ലിസ്റ്റ് വന്നത്. റാങ്കിലുളളവരെ നിയമിക്കണമെന്ന ഹൈക്കോടതി ഉത്തരവു മറികടന്നാണിത്.

2009ല്‍ പിഎസ് സി റാങ്ക് ലിസ്റ്റ് കാലാവധി അവസാനിച്ചതോടെ ലിസ്റ്റിലുളളവരുടെ അവസരവും നഷ്ടമായെന്നും പരാതിയില്‍ പറയുന്നു. പിന്നീട് താത്കാലിക ജീവനക്കാരായ രണ്ടു പേരെയും 2010ല്‍ സ്ഥിരപ്പെടുത്തിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കോടിയേരിക്കു പുറമേ ആഭ്യന്തര വകുപ്പ് ജോയിന്റ് സെക്രട്ടറി ആര്‍. നന്ദകുമാര്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, ദേവികുളം ജെഎഫ്‌സിഎം കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ പി. എന്‍. സജികുമാര്‍, തലശേരി എസിജെഎം കോടതി പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ഷീജ, ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി പി. മോഹനകുമാരന്‍ നായര്‍, കോടിയേരി ബാലകൃഷ്ണന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന രാഘവന്‍ എന്നിവരാണ് എതിര്‍കക്ഷികള്‍.

അന്വേഷണം നടത്തി മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉത്തരവ്. പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനത്തിനായുള്ള റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ചേറ്റുപുഴ സ്വദേശി അഡ്വ. അനന്തകൃഷ്ണനാണ് ഹര്‍ജി നല്‍കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+