ഫസല്‍ വധം: നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ പങ്കിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി സിബിഐയോട് ഇക്കാര്യം നിര്‍ദേശിച്ചത്. ഫസല്‍ വധക്കേസിലെ ഗൂഢാലോചനയെക്കുറിച്ചും അന്വേഷിക്കാന്‍ തയ്യാറാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
2006 ഒക്‌ടോബര്‍ 22നാണ് തേജസ് ദിനപത്രത്തിന്റെ ഏജന്റായ തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. സി.പി.എം. പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫിലേക്ക് മാറിയതിന്റെ വിരോധത്തെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് ആരോപണം.
ഫസലിനെ കൊല്ലാന്‍ സിപിഎം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്നും മാരകായുധവുമായി പ്രതികള്‍ കൊല നടത്തി എന്നുമാണ് സിബിഐയുടെ കണ്ടെത്തിയിരുന്നു. 30 ഓളം മുറിവുകള്‍ ഫസലിന്റെ ദേഹത്തുണ്ടായിരുന്നു. ആറ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. െ്രെകംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് സി.ബി.ഐ. ഏറ്റെടുത്തിരുന്നത്.












Click it and Unblock the Notifications