കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പേരുമാറ്റത്തിന് മതവുമായി ബന്ധമില്ല: അബ്ദുറബ്ബ്

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: തിരുവനന്തപുരത്തെ തന്റെ വീടിന്റെ പേര് മാറ്റിയതിന് മതപരമായി യാതൊരു ബന്ധവുമില്ലെന്ന് മന്ത്രി പികെ അബ്ദുറബ്ബ്. മന്ത്രിയുടെ വീടിന്റെ പേര് ഗംഗ എന്നായിരുന്നു. ഇത് ഗ്രേസ് എന്നാക്കി മാറ്റിയതാണ് വിവാദമായത്.

ഇതിനെതിരെ വിടി ബല്‍റാം എംഎല്‍എ അടക്കമുള്ളവര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളിലൂടെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.

പരപ്പനങ്ങാടിയിലെ തന്റെ വീടിന്റെ പേരും ഗ്രേസ് എന്നാണ്. ഈ പേര് വേണമെന്ന് ടൂറിസം ഡിപ്പാര്‍ട്ട് മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് അവരാണ് പേരുമാറ്റം നടത്തിയതെന്നുമാണ് മന്ത്രിയുടെ വിശദീകരണം.

തനിക്ക് ലഭിച്ച വീടിന്റെ പേര് ഗംഗയെന്നായിരുന്നുവെന്ന കാര്യം ശ്രദ്ധിച്ചിരുന്നില്ല. പേരുമാറ്റത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ വിവാദമുണ്ടായപ്പോള്‍ മാത്രമാണ് താന്‍ ഇക്കാര്യം അറിഞ്ഞതെന്നും മന്ത്രി പറയുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിര്‍മ്മിച്ച വീടുകള്‍ക്ക് നദികളുടെ പേരാണ് നല്‍കിയിരുന്നത്.

പൊതുവേദികളില്‍ നിലവിളക്ക് തെളിയിക്കേണ്ട എന്നത് ലീഗിന്റെ നയപരമായ തീരുമാനമാണെന്നും മന്ത്രി അറിയിച്ചു.

English summary
Congress leader V.T. Balram, MLA, landed himself in another controversy with his Facebook post on education minister Abdu Rabb.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X