2മിനിറ്റ് വൈകി; വിദ്യാര്‍ഥിയെ പരീക്ഷയെഴുതിച്ചില്ല

നാലു വിഷയങ്ങളില്‍ അവസാനത്തേതായ ഇംഗ്ലീഷ് പരീക്ഷയെഴുതാനെത്തിയതായിരുന്നു വിദ്യാര്‍ഥി. ശനിയാഴ്ച മൂന്ന് മണിയ്ക്കായിരുന്നു പരീക്ഷ. 2.45ന് തന്നെ പരീക്ഷാകേന്ദ്രത്തിലെത്തണമെന്ന് വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം ലഭിച്ചിരുന്നു. എന്നാല്‍ ബൈക്ക് കേടായതു കൊണ്ട് 2.47ന് മാത്രമാണ് വിദ്യാര്‍ഥിയ്ക്ക് പരീക്ഷാസ്ഥലത്ത് എത്താനായത്.
കുട്ടിയെ പരീക്ഷയെഴുതാന്‍ അനുവദിക്കണമെന്ന് അമ്മ കേണപേക്ഷിച്ചെങ്കിലും കയറ്റി വിടാന്‍ കാവല്‍ക്കാര്‍ തയ്യാറായില്ല. കുപിതനായ വിദ്യാര്‍ഥി മതില്‍ ചാടിക്കടന്ന് പരീക്ഷാകേന്ദ്രത്തില്‍ എത്തിയെങ്കിലും പരീക്ഷയെഴുതിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. പരീക്ഷ തുടങ്ങാന്‍ ഇനിയും സമയം ബാക്കിയുണ്ടെന്ന് വിദ്യാര്‍ഥി വാദിച്ചെങ്കിലും ഇവര്‍ വഴങ്ങിയില്ല. സംഭവം വിവാദമായതിനെ തുടര്‍ന്ന് തങ്ങള്‍ ഏല്‍പ്പിച്ച ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന വിശദീകരണമാണ് പരീക്ഷാജോലിയ്ക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കിയത്.












Click it and Unblock the Notifications