കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇരട്ടക്കൊല: ഏറനാട്ട് ഹര്‍ത്താല്‍ തുടങ്ങി

  • By Ajith Babu
Google Oneindia Malayalam News

മലപ്പുറം: അരീക്കോട് കുനിയില്‍ സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഏറനാട് മണ്ഡലത്തില്‍ ആഹ്വാനം നല്‍കിയ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍. എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയാണ് ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്.

പാല്‍, പത്രം, ആശുപത്രി എന്നിവയെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഏറനാട് മണ്ഡലം എം.എല്‍.എ പി.കെ. ബഷീറിനെ പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്തത് സംഭവത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം വ്യക്തമാക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം വാടകഗുണ്ടകളെ ഉപയോഗിച്ച് കൊലപാതകം ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എം.എല്‍.എക്കെതിരെ നടപടി എടുക്കാന്‍ മുസ്ലിംലീഗ് നേതൃത്വം തയാറാകണമെന്നും എല്‍.ഡി.എഫ് വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

എല്‍ഡിഎഫ് എംഎല്‍എമാരുടെ പ്രതിനിധി സംഘം ചൊവ്വാഴ്ച സംഭവസ്ഥലം സന്ദര്‍ശിക്കും. എളമരം കരീം, പി. ശ്രീരാമകൃഷ്ണന്‍, സി.കെ. നാണു, എ.കെ. ശശീന്ദ്രന്‍, വി.എസ്. സുനില്‍ കുമാര്‍ എന്നിവരാണ് സംഘത്തിലുളളത്. രാവിലെ ഒമ്പതിന് സന്ദര്‍ശനമാരംഭിക്കും.

ഞായറാഴ്ച വൈകീട്ട് എഴരയോടെയാണ് കുനിയില്‍ അങ്ങാടിയില്‍ അബൂബക്കറിനും ആസാദിനും വെട്ടേറ്റത്. ഫുട്‌ബോള്‍ മേള നടത്തിപ്പുമായി ബന്ധപ്പെട്ട് കുനിയിലെ രണ്ട് ക്‌ളബ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ അഭിപ്രായവ്യത്യാസം മുമ്പ് അടിപിടിയില്‍ കലാശിക്കുകയും കഴിഞ്ഞ ജനുവരി അഞ്ചിന് കുറുവങ്ങാടന്‍ നടുപ്പാട്ടില്‍ അത്തീഖ് റഹ്മാന്‍ (32) കുത്തേറ്റ് മരിക്കുകയും ചെയ്തിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ ആറുപ്രതികളില്‍ അബൂബക്കറും ആസാദും രണ്ട് മാസത്തോളം മഞ്ചേരി സബ്ജയിലില്‍ കഴിഞ്ഞശേഷം ജാമ്യത്തിലിറങ്ങിയതായിരുന്നു. അത്തീഖുറഹ്മാന്‍ വധത്തിന്റെ പ്രതികാരമാണ് ഇവരുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന.

English summary
The Left Democratic Front Malappuram district committee has called for a shut-down in Eranad constituency from 6am to 6pm in protest of the murder of K. Azad and K. Abubacker who were hacked to death by a gang at Kuniyil in Malappuram district on Sunday night.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X