കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടിപി വധം: കുഞ്ഞനന്തനും കീഴടങ്ങി

  • By Ajith Babu
Google Oneindia Malayalam News

PK Kunahanandan
വടകര: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് ഗൂഢാലോചനയിലെ മുഖ്യ ആസൂത്രകനെന്ന് ആരോപിയ്ക്കപ്പെടുന്ന സിപിഎം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്തന്‍ കീഴടങ്ങി. വടകര കോടതി പരിസരത്തേക്ക് ഉച്ചയ്ക്ക് ഒരു മണിക്കാണ് ഇയാള്‍ ഓട്ടോറിക്ഷയിലെത്തിയത്. ഓട്ടോയില്‍ നിന്ന് ധൃതിയിലിറങ്ങി മാധ്യമപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് ഇയാള്‍ കോടതിക്കുള്ളിലേക്ക് കടന്നു. തൊട്ടുപുറകെ ഇയാളുടെ അഭിഭാഷകരുമെത്തി.

തുടര്‍ന്ന് ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. ഇയാളെ പോലീസ് കസ്റ്റഡിലെടുക്കും. ജൂണ്‍ 19ന് ഇയാള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി.ഷര്‍സി തള്ളിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കീഴടങ്ങല്‍. കുഞ്ഞനന്തനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് ഒരുമാസം പൂര്‍ത്തിയായ ദിവസമാണ് കുഞ്ഞനന്തന്‍ വടകര കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്.

വെള്ളിയാഴ്ച കുഞ്ഞനന്തന്റെ പാറാട്ടെ വീട്ടില്‍ അന്വേഷണസംഘം തെളിവെടുപ്പ് നടത്തിയിരുന്നു. കുഞ്ഞനന്തന്റെ വീട്ടില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തു എന്നു കരുതുന്ന കൊടിസുനി, കിര്‍മാണി മനോജ്, എം.സി.അനൂപ് എന്നീ പ്രതികളെയും കൊണ്ടാണ് സംഘം തെളിവെടുപ്പിനെത്തിയത്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ 23ാം പ്രതിയാണ് കുഞ്ഞനന്തന്‍.

വടകര കോടതിയില്‍ കീഴടങ്ങാന്‍ സാധ്യതയുണ്‌ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവിടെ പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും പോലീസിന്റെ കണ്ണുവെട്ടിച്ചാണ് കുഞ്ഞനന്തന്‍ കോടതിയില്‍ കീഴടങ്ങിയിരിക്കുന്നത്.

ഒളിവില്‍ തുടര്‍ന്നാല്‍ കുഞ്ഞനന്തനെ പിടികിട്ടാപ്പുളളിയായി പ്രഖ്യാപിച്ചേക്കുമെന്നും സ്വത്തു കണ്ടുകെട്ടുമെന്നും പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചിരുന്നു. ടിപി വധത്തിലെ എല്ലാവരുടെയും മൊഴികള്‍ എത്തിനില്‍ക്കുന്നതു കുഞ്ഞനന്തനിലേക്കാണെന്നതിനാല്‍ കുഞ്ഞനന്തന്റെ കീഴടങ്ങല്‍ കേസില്‍ ഏറെ നിര്‍ണായകമാവും.

English summary
PK Kunahanandan, CPM Panur area committee member, the 23 rd accused in TP Chandrasekharan murder case has surrendered before the Vatakara court on Saturday noon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X