രാജ്യസഭ തിരഞ്ഞെടുപ്പ്‌:അട്ടിമറികള്‍ നടന്നില്ല

PJ Kuryan, Joy Abraham and Cp Narayanan
തിരുവനന്തപുരം: രാജ്യസഭയിലേക്ക്‌ കേരളത്തില്‍ നിന്നുള്ള പുതിയ അഗങ്ങലായി യുഡിഎഫിന്റെ പിജെ കുര്യന്‍, ജോയ്‌ എബ്രഹാം എന്നിവരും എല്‍ഡിഎഫിന്റെ സിപി നാരായണനും തിരഞ്ഞെടുക്കപ്പെട്ടു.

തിങ്കളാഴ്‌ച രാവിലെ ഒന്‍പതു മുതല്‍ വൈകീട്ടു നാലു വരെ നടന്ന വോട്ടെടുപ്പിലൂടെയാണ്‌ മൂവരും രാജ്യസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടത്‌. പിജെ കുര്യന്‌ 37 ഒന്നാം വോട്ടും, ജോയ്‌ എബ്രഹാമിനും സിപി നാരായണനും 36 ഒന്നാം വോട്ടും ആണ്‌ ലഭിച്ചത്‌.

ഇടതുമുന്നണിയുടെ മറ്റൊരു സ്ഥാനാര്‍ത്ഥിയായിരുന്ന സിഎന്‍ ച്‌ന്ദ്രന്‌ 31 ഒന്നാം വോട്ടുകളേ ലഭിച്ചുള്ളൂ. നിയമസഭയുടെ രണ്ടാം നിലയില്‍ നടന്ന വോട്ടെടുപ്പ്‌ തികച്ചും സമാധാനപരമായിരുന്നു എന്നു പറയാനാകില്ല.

യുഡിഎഫ്‌ എംഎല്‍എമാരായ വികെ ഇബ്രാഹിംകുഞ്ഞും റോഷി അഗസ്‌റ്റിനും എതിരെ ബാലറ്റ്‌ പേപ്പര്‍ ഉയര്‍ത്തി കാണിച്ചു എന്നു പറഞ്ഞ്‌ എല്‍ഡിഎഫും, എല്‍ഡിഎഫ്‌ എംഎല്‍എ കെ അജിത്‌ ചട്ടവിരുദ്ധമായാണ്‌ വോട്ട്‌ ചെയ്‌തത്‌ എന്നും പറഞ്ഞ്‌ യുഡിഎഫും റിട്ടേണിങ്‌ ഓഫീസറായ പികെ നുരളീധരന്‌ പരാതി നല്‍കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+