ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു: കോട്ടമുറിക്കല്‍

വിഎസിന്റെ അറിവോടെയാണ് തനിക്കെതിരേ നീക്കം നടത്തിയതെന്ന് വ്യക്തമാക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. ചന്ദ്രന്‍പിള്ളയ്ക്കും എസ് ശര്‍മയ്ക്കും എതിരേ തെളിവുകള്‍ ഉണ്ട്. ഇരുവര്‍ക്കുമെതിരേ പാര്‍ട്ടി നേതൃത്വത്തോട് പരാതി പറഞ്ഞിട്ടുണ്‌ടെന്നും കോട്ടമുറിക്കല്‍ അറിയിച്ചു.
അന്വേഷണ കമ്മീഷന്റെ തെളിവെടുപ്പ് വിവരം പോലും തലേന്ന് രാത്രി എട്ടേമുക്കാലോടെ മാത്രമാണ് അറിയിച്ചത്. അതും താന്‍ എകെ ബാലനെ വെറുതേ വിളിച്ചപ്പോഴാണ് പിറ്റേന്ന് തിരുവനന്തപുരത്ത് തെളിവെടുപ്പാണെന്ന് അറിഞ്ഞത്. ഇതെ കുറിച്ച് ജോസഫൈന്‍ അറിയിച്ചില്ലേയെന്നും ബാലന്‍ ചോദിച്ചു. പിന്നീട് വൈക്കം വിശ്വനെ ബന്ധപ്പെട്ടുകയും പിറ്റേന്ന് പുലര്‍ച്ചെ തന്നെ തിരുവനന്തപുരത്ത്് എത്തുകയുമായിരുന്നു.
പരിപൂര്‍ണമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിച്ച ആളാണ് താന്‍. വ്യക്തിപരമായ വിഷമം ഉണ്ടാകുമ്പോള്‍ പാര്‍ട്ടിയെ താന്‍ തള്ളിപ്പറയില്ല. പുറത്താക്കപ്പെട്ട ഒരാള്‍ പാര്‍ട്ടിക്കു വേണ്ടി എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിന് പുതിയ മാതൃക സൃഷ്ടിക്കുമെന്നും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. തന്നേയും കുടുംബത്തേയും മാധ്യമങ്ങള്‍ വേട്ടയാടുകയായിരുന്നുവെന്നും കോട്ടമുറിക്കല്‍ ആരോപിച്ചു.












Click it and Unblock the Notifications