കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊച്ചുവേളി: പ്രതിഷേധവുമായി കേരളസമാജം

Google Oneindia Malayalam News

ബാംഗ്ലൂര്‍: കൊച്ചുവേളി ട്രെയിന്‍ സമയ മാറ്റത്തിനെതിരേ പ്രതിഷേധവുമായി കേരള സമാജം. ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് നിവേദനം നല്‍കാനും ഫേസ്ബുക്ക് കാമ്പയിനും ഒപ്പ് ശേഖരണവും നടത്താനും ബാംഗ്ലൂര്‍ കേരളസമാജത്തിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

Bangalore Kerala Samajam

ഇത് കൂടാതെ ഗാന്ധി സ്‌ക്വയറില്‍ പ്രതിഷേധസമരം സംഘടിപ്പിക്കാനും ധാരണയായിട്ടുണ്ട്. ജൂണ്‍ 28നു കെഎന്‍ഇ സ്‌കൂളില്‍ ചേര്‍ന്ന ബാംഗ്ലൂരിലെ മലയാളി സംഘടനകളുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.

ഇപ്പോഴത്തെ പ്രശ്‌നത്തെ ബാംഗ്ലൂരിലെ മലയാളികളുടെ സംഘടനാപരമായ പരാജയമായി കാണേണ്ടതുണ്ട്. പൊതു പ്രശ്‌നങ്ങള്‍ക്ക് വേണ്ടി മലയാളികള്‍ സംഘടിക്കണമെന്ന് യോഗം ഉദ്ഘാടനം ചെയ്ത സി.ജെ.കുഞ്ചെറിയ പറഞ്ഞു. ബാംഗ്ലൂര്‍ മലയാളികളെ പ്രതികാര ബുദ്ധിയോടെ കാണുന്ന റയില്‍വേയുടെ മനോഭാവതിനു ഉദാഹരണമാണ് ട്രെയിന്‍ സമയപട്ടിക എന്ന് രജികുമാര്‍ പറഞ്ഞു.

കേരളത്തില്‍ എത്തിചെരുന്നവര്‍ക്ക് രാത്രികാലങ്ങളില്‍ ബസ് സര്‍വീസുകള്‍ ഇല്ലാത്തതു സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മന്ത്രിമാര്‍ മറുനാടന്‍ മലയാളികളെ കുറിച്ച് ചിന്തിക്കാറില്ലെന്നതിനു ഉദാഹരണമാണ് ഇതെന്നു ശ്രീനാരായണസമിതി പ്രതിനിധി സോമനാഥന്‍ ചൂണ്ടിക്കാട്ടി.അവരുടെ മന്ത്രി സ്ഥാനം ഉറപ്പിക്കുകയാണ് അവരുടെ ലക്ഷ്യം.
മലയാളി കൂട്ടായ്മയുടെ അപചയമാണ് ഈ ദുരാവസ്തയ്ക്ക് കാരണമെന്ന് തിപ്പസാന്ദ്ര ഫ്രന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി ആര്‍ വി പിള്ള.

യോഗത്തില്‍ റയില്‍വേക്കെതിരെയുള്ള രോഷം പ്രതിനിധികള്‍ മറച്ചു വച്ചില്ല.ട്രെയിന്‍ ഗതാഗതം തടയണമെന്ന് പോലും അവര്‍ ആവശ്യപ്പെട്ടു. സുധാകരന്‍ രാമന്തളി പങ്കെടുത്തു. യോഗത്തില്‍ സി.പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

English summary
Bangalore Kerala Samajam, will start agitations against the Kochuveli-Bangalore train time change, the train will leave Kochuveli station at 9.30 pm instead of the current 4.15 pm and reach the destination at 12.30 pm instead of 8.35 am,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X