കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എടിഎമ്മില്‍ നിന്ന് ഒരു കോടി തട്ടി

Google Oneindia Malayalam News

Axis Bank Atm
അലഹബാദ് നഗരത്തിലെ ആക്‌സിസ് ബാങ്കിന്റെ വിവിധ എടിഎമ്മുകളില്‍ നിന്നായി ഒരു കോടിയോളം രൂപ മോഷ്ടിച്ചു. ശനിയാഴ്ചയാണ് പണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന വിവരം തിരിച്ചറിഞ്ഞത്. മോഷണത്തിനു പിന്നില്‍ ബാങ്കിലെ ഒരു ഉദ്യോഗസ്ഥനുമുണ്ടെന്ന് പോലിസ് സ്ഥിരീകരിച്ചു.

നഗരത്തിലെ വിവിധ എടിഎമ്മുകളില്‍ നിന്നായി 1.16 കോടി രൂപ നഷ്ടപ്പെട്ടുവെന്നു കാണിച്ച് ബാങ്ക് അധികൃതര്‍ അലഹബാദ് പോലിസിന് പരാതി നല്‍കിയിട്ടുണ്ട്. ഭുപേഷ് എന്ന ജീവനക്കാരന് ഈ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നുണ്ട്.

എടിഎമ്മുകളില്‍ പണം നിറയ്ക്കുന്നതിനായി ഭൂപേഷാണ് ബാങ്കില്‍ നിന്നും പണം സ്വീകരിച്ചിട്ടുള്ളത്. പക്ഷേ, ചില എടിഎമ്മുകളില്‍ പണം നിറയ്ക്കാത്തതാണ് സംശയം ഇയാളിലേക്ക് നീട്ടിയിട്ടുള്ളത്. ഇയാളെ ശനിയാഴ്ച രാവിലെ മുതല്‍ കാണാതായതായി റിപ്പോര്‍ട്ടുണ്ട്.

ഇത്തരം തട്ടിപ്പുകള്‍ വ്യാപകമാകുന്നതുകൊണ്ടാണ് എടിഎം ഉപയോഗരീതി പരിഷ്‌കരിക്കുന്നതിനെ കുറിച്ച് റിസര്‍വ് ബാങ്ക് ഗൗരവമായി ആലോചിക്കുന്നത്. പണം പിന്‍വലിക്കുന്നതിനും ബാലന്‍സ് അറിയുന്നതിനും അക്കൗണ്ട് പരിശോധിക്കുന്നതിനും ഓരോ പ്രാവശ്യവും പിന്‍(തിരിച്ചറിയല്‍ നമ്പര്‍) ഉപയോഗിക്കേണ്ടിവരും. ഒരുതവണ പിന്‍നമ്പര്‍ ഉപയോഗിച്ചാല്‍ ഒറ്റ പ്രാവശ്യമേ പണം പിന്‍വലിക്കാന്‍ കഴിയൂ. ഒരു ഇടപാടിനു ശേഷം കൂടുതല്‍ പണം വേണമെങ്കില്‍ വീണ്ടും കാര്‍ഡിട്ട് പിന്‍ നമ്പര്‍ കൊടുക്കേണ്ടിവരും.

നിലവില്‍ ഒരു തവണ പിന്‍ നമ്പര്‍ അമര്‍ത്തിയാല്‍ എല്ലാ സേവനങ്ങളും ലഭ്യമായിരുന്നു. എ.ടി.എം കാര്‍ഡുകളുടെ ദുരുപയോഗം വ്യാപകമായതിനാലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ രീതി നടപ്പാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

English summary
In a sensational incident, over Rs.1 crore was stolen Saturday from different ATMs of Axis bank in Allahabad, police said Saturday.
 
 The matter came to light Saturday and it is suspected that a bank employee involved in filling cash at these ATMs is behind the theft.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X