Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗള്‍ഫിലെത്തിച്ച 19കാരിയെ 150ഓളം പേര്‍ പീഡിപ്പിച്ചു

Rape
നെടുമ്പാശ്ശേരി: വ്യാജ പാസ്‌പോര്‍ട്ടില്‍ കൊച്ചി വിമാനത്താവളം വഴി പോയ കഴക്കൂട്ടം സ്വദേശിനിയെ ഒരു മാസത്തിനുള്ളില്‍ 150ഓളം പേര്‍ പീഡിപ്പിച്ചതായി കണ്ടെത്തി. 19കാരിയായ പെണ്‍കുട്ടി ജൂണ്‍ 11നാണ് കൊച്ചി വിമാനത്താവളം വഴി കടന്നു പോയത്.

കട്ടപ്പന സ്വദേശിനിയുടെ മേല്‍വിലാസത്തിലുള്ള പാസ്‌പോര്‍ട്ടാണ് പെണ്‍കുട്ടിയുടെ കൈവശം ഉണ്ടായിരുന്നത്. ഇതില്‍ ഫോട്ടോ മാറ്റി ഒട്ടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ പാസ്‌പോര്‍ട്ട് പരിശോധിച്ച എമിഗ്രേഷന്‍ എസ്‌ഐ യുവതിയെ കടത്തി വിട്ടു. എസ്‌ഐ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സസ്‌പെന്റ് ചെയ്തു.

എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ സെക്‌സ്‌റാക്കറ്റിന് ഒത്താശ നല്‍കുന്നുണ്ടെന്നാണ് വിവരം. തൃശ്ശൂര്‍ സ്വദേശിനിയാണ് റാക്കറ്റിലെ പ്രധാന കണ്ണിയെന്ന് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കേരളത്തിന്റെ പലഭാഗങ്ങളിലും ഇവര്‍ക്ക് ഏജന്റുമാരുണ്ട്. ജോലി വാഗ്ദാനം ചെയ്താണ് യുവതികളെ ഗള്‍ഫിലേയ്ക്ക് കടത്തുന്നത്. ഇത്തരത്തില്‍ ഒട്ടേറെ മലയാളി യുവതികള്‍ വഞ്ചിക്കപ്പെട്ടതായും പലരും ഇപ്പോഴും ഗള്‍ഫില്‍ കുടുങ്ങി കിടപ്പുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

പീഡനത്തിനിരയായ പെണ്‍കുട്ടി ഒടുവില്‍ ഗള്‍ഫിലുള്ള തിരുവനന്തപുരം സ്വദേശിയുടെ ഫോണ്‍ നമ്പര്‍ തരപ്പെടുത്തി അതില്‍ വിളിക്കുകയായിരുന്നു. പെണ്‍കുട്ടിയെ നാട്ടിലേക്ക് വിടണമെങ്കില്‍ രണ്ടുലക്ഷം രൂപ നല്‍കണമെന്ന് അനാശാസ്യകേന്ദ്രം നടത്തിപ്പുകാരി ആവശ്യപ്പെട്ടു. പെണ്‍കുട്ടിയുടെ സഹോദരി അമ്മയുടെ മാല വിറ്റ് 25,000 രൂപ തരപ്പെടുത്തുകയും പണം ഒരു ഏജന്റു മുഖേന അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയുടെ അക്കൗണ്ടിലിടുകയും ചെയ്തു.

ഇതിനെ തുടര്‍ന്നാണ് ഇവര്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്. അവിടെ നിന്നും രക്ഷപെട്ട പെണ്‍കുട്ടി മുംബൈയില്‍ വന്നിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കൈവശമുള്ളത് വ്യാജ പാസ്‌പോര്‍ട്ടാണെന്ന് അധികൃതര്‍ കണ്ടെത്തി. തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച് പെണ്‍കുട്ടിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കിയപ്പോഴാണ് പീഡനവിവരം പുറത്തുവന്നത്. ചോദ്യം ചെയ്യലിന് ശേഷം ഇവരെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

അനാശാസ്യകേന്ദ്രം നടത്തിപ്പുകാരിയായ തൃശ്ശൂര്‍ സ്വദേശിനി വിവിധ പേരുകളിലാണ് അറിയപ്പെടുന്നത്. ഇവരെ പിടികൂടുന്നതിന് ആവശ്യമെങ്കില്‍ ഇന്റര്‍പോളിന്റെ സഹായം തേടുമെന്ന് െ്രെകം ഡിറ്റാച്ച്‌മെന്റ് വിഭാഗം അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+