സിപിഎമ്മിനെ തകര്‍ക്കാനാകില്ല: ഷാജി കൈലാസ്

സിപിഎം ജനങ്ങറളുടെ പ്രസ്ഥാനമാണ്. മനുഷ്യമോചനത്തിന്റെ പ്രസ്ഥാനം. ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ പാര്‍ട്ടിയെ ഇല്ലാതാക്കാമെന്ന് പലരും മോഹിയ്ക്കുന്നുണ്ട്. അതൊക്കെ ആഗ്രഹങ്ങള്‍ മാത്രമാണ്. 'ഇപ്പോഴത്തെ സാഹചര്യത്തില്‍ ഒരു കമ്യൂണിസ്റ്റുകാരനും സിപിഎം വിട്ടുപോയിട്ടില്ല; പോവുകയുമില്ല. പ്രസ്ഥാനത്തിന്റെ ശക്തിയും സ്‌നേഹവും ധര്‍മവും മനസ്സിലാക്കിയ ഞാന്‍ ഇപ്പോഴും സിപിഎമ്മിന്റെ ഉറച്ച പ്രവര്‍ത്തകനാണ്.
സിപിഎം പലരീതിയില്‍ അണികളില്‍ നിന്ന് ഒറ്റപ്പെട്ടുക്കൊണ്ടിരിക്കുകയാണെന്നും ഷാജി കൈലാസ് പാര്‍ട്ടിയില്‍ നിന്നും അകന്നിരിക്കുന്നു തുടങ്ങിയ വാര്‍ത്തകളില്‍ എത്രകണ്ടു സത്യമുണ്ട് എന്ന ചോദ്യത്തിന് മറുപടിയായാണ് ഷാജി കൈലാസ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
രാഷ്ട്രീയത്തില്‍ ക്രിമിനലുകള്‍ അറിഞ്ഞോ അറിയാതെയോ കടന്നു കൂടിയിട്ടുണ്ട്. മാത്രമല്ല, കച്ചവടവല്‍ക്കരണവും രാഷ്ട്രീയത്തിലുണ്ട്. ലീഡര്‍ഷിപ്പ് ഒരിക്കലും യുദ്ധ പ്രഖ്യാപനങ്ങളോ വെല്ലുവിളികളോ നടത്താന്‍ പാടില്ല. എത്ര വലിയ നേതാവായാലും സ്വന്തം പാര്‍ട്ടിയെക്കുറിച്ചു മോശമായി സംസാരിക്കുമ്പോള്‍ അതു യുവതലമുറയെയാണു ബാധിക്കുന്നത്. വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ കൂടുതല്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കും കെട്ടുറപ്പിനും വേണ്ടിയായിരിക്കണം രാഷ്ട്രീയം. അതുകൊണ്ടു നേതാക്കന്മാര്‍ സംയമനം പാലിക്കണം.
അടുത്ത പേജില്‍












Click it and Unblock the Notifications