കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷവര്‍മ: ഹോട്ടലുടമയ്‌ക്കെതിരെ കേസെടുക്കും

  • By Nisha Bose
Google Oneindia Malayalam News

Thiruvanathapruam
തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ഹോട്ടലുടമയ്‌ക്കെതിരേ കേസെടുക്കാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ നിര്‍ദേശിച്ചു. ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമാണ് കേസെടുക്കുക. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം വരെ ശിക്ഷലഭിക്കാം.

ജൂലായ് 10ന് വഴുതക്കാട്ടുള്ള 'സാല്‍വെ കഫെ'യില്‍ നിന്ന് ഷവര്‍മ കഴിച്ച സജിന്‍ മാത്യു റോയ്(21) ആണ് മരിച്ചത്. തിരുവനന്തപുരത്തു നിന്ന് ബാംഗ്ലൂരിലേയ്ക്ക് വരികയായിരുന്ന വിദ്യാര്‍ഥി ഹോട്ടലില്‍ നിന്ന് ഷവര്‍മ പാഴ്‌സല്‍ ചെയ്ത് വാങ്ങിക്കുകയായിരുന്നു. ബസില്‍ വച്ച് ഇത് കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.

ബാംഗ്ലൂര്‍ ജെ.സി റോഡിലെ മുറിയിലെത്തിയ സജിന് കലശലായ വയറുവേദനയും ഛര്‍ദ്ദിയും ഉണ്ടായിരുന്നു. പിന്നീട് ഗുരുതരാവസ്ഥയിലായ സജിനെ സുഹൃത്തുക്കള്‍ ബാംഗ്ലൂരിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഞായറാഴ്ചയാണ് സജിന്‍ മരിച്ചത്. സംഭവത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ഉദ്യോഗസ്ഥരായ മാതാപിതാക്കള്‍ നാട്ടിലെത്തിയിട്ടുണ്ട്.

സാല്‍വെ കഫെയില്‍ നിന്ന് ഇതേദിവസം ഷവര്‍മ വാങ്ങിക്കഴിച്ച നടന്‍ ഷോബി തിലകനും കുടുംബത്തിനും മറ്റുപത്തു പേര്‍ക്കും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇതില്‍ പത്തുപേര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സാല്‍വെ കഫെ അടച്ചുപൂട്ടാന്‍ ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഹോട്ടലിന് ലൈസന്‍സില്ലെന്നും അധികൃതര്‍ കണ്ടെത്തി. ഉടമ അബ്ദുള്‍ ഖാദറിനെയും ഹോട്ടലില്‍ കോഴിയെത്തിച്ച സുബൈറിനെയും അധികൃതര്‍ ചോദ്യം ചെയ്തിരുന്നു.

English summary
The incident would provide the food safety commissionerate an opportunity to reign in the unhygienic food joints in the state.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X