കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുനിത വില്യംസും സംഘവും ബഹിരാകാശ നിലയത്തിലെത്തി

  • By Ajith Babu
Google Oneindia Malayalam News

Sunita Williams
ഹൂസ്റ്റണ്‍: ഇന്ത്യന്‍ വംശജ സുനിത വില്യംസും സംഘവും രണ്ടു ദിവസത്തെ യാത്രയ്‌ക്കൊടുവില്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ചൊവ്വാഴ്ച രാവിലെ 10.22 നാണ് ഇവര്‍ സഞ്ചരിച്ച റഷ്യയുടെ സോയുസ് 31 പേടകം നിലയത്തില്‍ എത്തിയതെന്ന് നാസ അധികൃതര്‍ അറിയിച്ചു.

കസാഖ്‌സ്താനിലെ ബൈകൊനൂര്‍ വിക്ഷേപണ നിലയത്തില്‍ നിന്ന് ഞായറാഴ്ച രാവിലെയാണ് സുനിതയെയും രണ്ടു സഹയാത്രികരെയും വഹിച്ചുകൊണ്ട് റഷ്യയുടെ സോയൂസ് കുതിച്ചുയര്‍ന്നത്. റഷ്യന്‍ ഫെഡറല്‍ സ്‌പേസ് ഏജന്‍സിയുടെ യൂറി മലന്‍ഷെങ്കൊ, ജപ്പാന്‍ എയ്‌റോ സ്‌പേസ് എക്‌സ്പ്‌ളൊറേഷന്‍ ഏജന്‍സിയിലെ അകിഹിക്കൊ ഹോഷിഡ് എന്നിവരാണ് സുനിതയുടെ സഹയാത്രികര്‍. കമാന്‍ഡറായുള്ള സുനിതയുടെ ആദ്യ യാത്രയാണിത്. നാലുമാസം അവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചെലവഴിക്കും.

എക്‌സ്‌പെഡിഷന്‍ 33 എന്നു പേരിട്ട ദൗത്യത്തിന്റെ നേതൃത്വം 46കാരിയായ സുനിത ഉടന്‍ ഏറ്റെടുക്കും. 33 ശാസ്ത്ര ദൗത്യങ്ങളാണ് സംഘം നടത്തുക. ഒറ്റയടിക്ക് ഏറ്റവും കൂടുതല്‍ നാള്‍ ബഹിരാകാശത്ത് കഴിഞ്ഞ വനിതയെന്ന റെക്കോഡിനുടമയാണ് സുനിത വില്യംസ്.

ബഹിരാകാശ നടത്തത്തിന്റെ കാര്യത്തിലും സുനിതയുടെ പേരില്‍ റെക്കോഡുണ്ട്. സുനിതയുടെ ആദ്യ ബഹിരാകാശ യാത്ര 2006 ഡിസംബര്‍ ഒമ്പതിനായിരുന്നു. 195 ദിവസം അവര്‍ അവിടെ ചെലവഴിച്ചു. ബഹിരാകാശത്ത് കഴിയുന്നതിനിടെ നാലു തവണയായി ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് നടന്ന വനിതയെന്ന റെക്കൊഡും (29 മണിക്കൂറും 17 മിനിറ്റും) സുനിത സ്വന്തമാക്കി.

English summary
Record-setting Indian-American cosmonaut Sunita Williams along with two other astronauts on Tuesday docked their Russian spacecraft at the International Space Station for a four-month stay
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X