Get Updates
Get notified of breaking news, exclusive insights, and must-see stories!

ബസ്സില്‍ പീഡനം: സിഐയെ വീട്ടമ്മ ചെരൂപ്പുരിയടിച്ചു

വടക്കാഞ്ചേരി: കര്‍ക്കടകവാവു ബലിയിട്ട് മടങ്ങുകയായിരുന്ന വീട്ടമ്മയെ ബസ്സിനുള്ളില്‍ ലൈംഗികമായി പീഡിപ്പിച്ച സിഐയെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. തന്നെ പീഡിപ്പിച്ച സിഐയെ വീട്ടമ്മ ചെരിപ്പൂരിയടിച്ചതിന് ശേഷമാണ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടി കൈയ്യോടെ പൊലീസില്‍ ഏല്‍പ്പിച്ചത്.
മലപ്പുറത്തെ പാണ്ടിക്കാട് അതിവേഗ സുരക്ഷാ നടപടി നിര്‍വ്വഹണ വിഭാഗത്തിലെ (ആര്‍.ആര്‍.ആര്‍.എഫ്.) സി.ഐ.യും ദേശമംഗലം പള്ളം സ്വദേശിയുമായ തിയ്യാനിപ്പടിയില്‍ വീട്ടില്‍ സുബ്രഹ്മണ്യനെ (38)യാണ് ബസ്സില്‍നിന്ന് നാട്ടുകാര്‍ പിടികൂടി പോലീസിന് കൈമാറിയത്. ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

48 കാരിയായ സ്ത്രീ ഭാരതപ്പുഴയില്‍ ബലിതര്‍പ്പണം കഴിഞ്ഞ് ചെറുതുരുത്തി സ്‌റ്റേഷന് മുന്നില്‍ നിന്ന് അമ്മയോടും മകളോടുമൊത്താണ് തൃശ്ശൂരിലേയ്ക്കുള്ള സ്വകാര്യബസ്സില്‍ കയറിയത്. കര്‍ക്കിടക വാവുബലി കഴിഞ്ഞുമടങ്ങുന്നവര്‍ ഏറെയുണ്ടായിരുന്നതിനാല്‍ ബസ്സില്‍ നല്ല തിരക്കുണ്ടായിരുന്നു.

പിന്നില്‍ നിന്ന യാത്രക്കാരന്‍ ശല്യം ചെയ്യുന്നത് തുടര്‍ന്നപ്പോള്‍ മാറിനല്‍ക്കാന്‍ ശ്രമിച്ചെങ്കിലും തിരക്കു കാരണം കഴിഞ്ഞില്ല. ഇതിനിടെ ശരീരത്തില്‍ ദ്രാവകം വീഴുകയും സാരി നനയുകയും ചെയ്തതോടെ സ്ത്രീ കാലിലെ ചെരുപ്പ് ഊരി അടിച്ചു. ഇതോടെ മറ്റു യാത്രക്കാരും സംഭവത്തില്‍ ഇടപെട്ടു.

യാത്രക്കാര്‍ ബലമായി ഇയാളെ സീറ്റില്‍ പിടിച്ചിരുത്തി. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനു മുന്നില്‍ നിര്‍ത്തിയ ബസ്സില്‍നിന്ന് യാത്രക്കാര്‍ ഇറങ്ങിച്ചെന്ന് വിവരം ധരിപ്പിച്ചു. പോലീസുകാരന്‍ വന്ന് പ്രതിയോട് പരുക്കനായി പെരുമാറിയപ്പോള്‍ സി.ഐ.യാണെന്ന കാര്യം പറഞ്ഞത്.

വൈദ്യപരിശോധന നടത്തി കുന്നംകുളം ഡി.വൈ.എസ്.പി. കെ.കെ. ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ചോദ്യം ചെയ്തശേഷം അറസ്റ്റു ചെയ്തു. രാത്രി ഏഴുമണിയോടെ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയ പ്രതിക്കു ജാമ്യം അനുവദിച്ചു. ചാലിശ്ശേരി പഴയന്നൂര്‍ എന്നിവിടങ്ങളില്‍ സുബ്രഹ്മണ്യന്‍ എസ്.ഐ. യായി ജോലി ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+