ശാസന മാത്രം, ടിപിവധം അന്വേഷിക്കും

സംസ്ഥാനനേതൃത്വത്തിനെതിരേ വിഎസ് അച്യുതാനന്ദന്‍ നടത്തിയ ചില പ്രസ്താവനകള്‍ പാര്‍ട്ടിയെ ആക്രമിക്കാന്‍ ശത്രുക്കള്‍ക്ക് അവസരം നല്‍കി. ടിപി വധത്തില്‍ പാര്‍ട്ടിക്ക് ബനധമുണ്ടോയെന്ന കാര്യം അന്വേഷിക്കും.
എതിരാളികളെ കായികമായി നേരിടുന്നതിനോട് പാര്‍ട്ടി ഒരു കാലത്തും യോജിക്കുന്നില്ല. ടിപി ചന്ദ്രശേഖരന്‍ വധത്തില്‍ യാതൊരു ബന്ധവുമില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്. അതേ സമയം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യം പ്രത്യേക കമ്മീഷന്‍ അന്വേഷിക്കും. ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കും.
എംഎം മണിക്കെതിരേ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സമിതിക്ക് നിര്‍ദ്ദേശം നല്‍കി. മണിക്കെതിരേ കര്‍ശന നടപടിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുത്ത വിഎസ് അച്യുതാനന്ദന്‍ യോഗ തീരുമാനം മാധ്യങ്ങളോട് പങ്കു വെക്കാന്‍ തയ്യാറായിരുന്നില്ല. പിബി അംഗം അല്ലാത്ത ഒരാള്‍ പിബിയുടെ നിര്‍ണ്ണായക യോഗത്തില്‍ പങ്കെടുക്കുന്നത് ഇതാദ്യമാണ്. വൈകീട്ട് മൂന്നരയ്ക്ക് നടക്കാനിരിക്കുന്ന കേന്ദ്ര കമ്മറ്റി യോഗത്തിലും വിഎസ് പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications