Get Updates
Get notified of breaking news, exclusive insights, and must-see stories!

പറവൂര്‍ പെണ്‍വാണിഭക്കേസ്: പിതാവിന് ജീവപര്യന്തം

Sudheer
കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ പിതാവും ഒന്നാംപ്രതിയുമായ സുധീറിന് ജീവപര്യന്തം തടവിന് വിധിച്ചു. അമ്പതനായിരം രൂപ പിഴയും അടയ്ക്കണം. പിഴയായി ഈടാക്കുന്ന തുക പെണ്‍കുട്ടിക്ക് നല്‍കണം.

എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 49 പ്രതികള്‍ക്കെതിരെയാണ് െ്രെകം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത്.46 സാക്ഷികളും 79 രേഖകളുമാണ് പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

ബലാത്സംഗം, വധഭീഷണി, കുട്ടികള്‍ക്കുനേരെയുള്ള അതിക്രമം തുടങ്ങിയ വകുപ്പുകളാണ് പ്രതി വാണിയക്കാട് ചൗതിപ്പറമ്പില്‍ സുധീറിനെതിരെ പ്രോസിക്യൂഷന്‍ ചുമത്തിയിരുന്നത്. കേസില്‍ സുധീര്‍ കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. അമ്പത് കുറ്റപത്രങ്ങളാണ് കേസില്‍ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കേസിലെ 122ാം പ്രതിയായിരുന്ന സോമനാഥന്‍പിള്ള റിമാന്‍ഡിലിരിക്കെ എയ്ഡ്‌സ് ബാധിച്ച് മരിച്ചിരുന്നു.
ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോളാണ് പെണ്‍കുട്ടിയെ ഇയാള്‍ ആദ്യമായി പീഡിപ്പിക്കുന്നത്. തുടര്‍ന്നു ഒട്ടേറെ തവണ പീഡിപ്പിക്കുകയും ഇതിനു ശേഷം പലര്‍ക്കും കാഴ്ച വയ്ക്കുകയും ചെയ്തു.

180ല്‍ ഏറെ ആളുകള്‍ തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു.
ആലുവ മജിസ്‌ട്രേട്ട് കോടതിയില്‍ രേഖപ്പെടുത്തിയ പെണ്‍കുട്ടിയുടെ മൊഴിയില്‍ തന്നെ പീഡിപ്പിച്ച നൂറ്റി എണ്‍പതോളെ പേരെക്കുറിച്ചും പെണ്‍കുട്ടി വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. തന്നെ അസന്മാര്‍ഗികനടപടികള്‍ക്കായി പ്രേരിപ്പിച്ച പിതാവിന്റെ ആദ്യം മുതലുള്ള രീതികളും കുട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട്.

പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് പിതാവ് തന്നെ ആദ്യമായി ഒരാള്‍ക്ക് വിറ്റതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തിയത്. പിന്നീട് തന്നെ പലര്‍ക്കായി നല്‍കാനായി കൊണ്ടുപോയ ഹോട്ടലുകള്‍, ആശുപത്രികള്‍, റിസോര്‍ട്ടുകള്‍ എന്നീ കേന്ദ്രങ്ങളെക്കുറിച്ചെല്ലാം പെണ്‍കുട്ടി വെളിപ്പെടുത്തിയിരുന്നു. മൊഴിനല്‍കിക്കഴിഞ്ഞപ്പോള്‍ തുടര്‍ന്ന് പഠിക്കണമെന്നും സ്കൂളില്‍ പോകണമെന്നുമാണ് തനിയ്ക്കാഗ്രഹമെന്ന് കുട്ടി പറഞ്ഞിടത്തോളം വരെയാണ് മജിസ്‌ട്രേട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

2009 മെയ് മുതല്‍ 2011 ജനുവരി വരെ പലരും തന്നെ പീഡിപ്പിച്ചുവെന്നാണ് കുട്ടിയുടെ മൊഴി. പലതരത്തിലുള്ള പീഡനങ്ങളെക്കുറിച്ച് കുട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട്, ചിലര്‍ തന്റെ ശരീരം കീറിമുറിച്ചാണ് സന്തോഷിച്ചതെന്നാണ് കുട്ടി പറഞ്ഞത്.

പലര്‍ക്കുമുന്നിലും വഴങ്ങിക്കൊടുക്കാന്‍ മടിച്ചപ്പോള്‍ ഇടനിലക്കാര്‍ ഭീഷണിപ്പെടുത്തിയതും തന്നെ വില്‍ക്കുന്നതിനെ എതിര്‍ത്ത അമ്മയെ പിതാവ് നിശബ്ദയാക്കിയതും, പലേടത്തേയ്ക്കും പോകാന്‍ മടിച്ചപ്പോള്‍ അനിയനെ പിതാവ് കാലില്‍ക്കെട്ടിത്തൂക്കിയിട്ട് തല്ലുന്നതുമെല്ലാം കുട്ടി വ്യക്തമായി വിവരിച്ചിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+