കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തെ കാത്തിരിയ്ക്കുന്നത് വരള്‍ച്ചയും ഇരുട്ടും

  • By Ajith Babu
Google Oneindia Malayalam News

Rain
കൊച്ചി: കാലവര്‍ഷം ചതിച്ചതോടെ കേരളത്തെ കാത്തിരിയ്ക്കുന്നത് കടുത്ത വരള്‍ച്ചയും വൈദ്യുതി ക്ഷാമവും. മണ്‍സൂണ്‍ കേരളത്തിലെത്തി 60 ദിവസം പിന്നിട്ടപ്പോള്‍ സംസ്ഥാനത്തെ ജലസംഭരണികളില്‍ ലഭിച്ചത് പ്രതീക്ഷിച്ചതിലും 50.15 ശതമാനം കുറവ് ജലമാണ്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാവുമെന്ന് ഉറപ്പായി കഴിഞ്ഞു.

മണ്‍സൂണ്‍ വാതങ്ങള്‍ ദിശമാറിയതാണ് സംസ്ഥാനത്ത് മഴകുറയാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അടുത്തമാസവും മഴ പെയ്തില്ലെങ്കില്‍ സംസ്ഥാനത്ത് വരള്‍ച്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. മണ്‍സൂണ്‍ വാതങ്ങള്‍ പശ്ചിമഘട്ടത്തിന് ലംബമായി പതിക്കുമ്പോഴാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നത്. ലഭിയ്‌ക്കേണ്ട മഴയില്‍ 45 ശതമാനം കുറവാണ് ഇത്തവണയുണ്ടായത്.

പക്ഷേ അറബിക്കടലിലുണ്ടായ പ്രതിഭാസത്തെത്തുടര്‍ന്ന് കാറ്റിന്റെ ദിശയില്‍ മാറ്റമുണ്ടായി. മഴയുടെ ലഭ്യതയില്‍ വന്‍കുറവും ഉണ്ടായി. പശ്ചിമഘട്ടത്തിന് സമാന്തരമായാണ് ഇപ്പോള്‍ മണ്‍സൂണ്‍ കാറ്റ് പതിക്കുന്നത്. ഇതോടെ മഴമേഘങ്ങളുടെ രൂപീകരണം തടസ്സപ്പെട്ടു. അറബിക്കടലിലെ പ്രതിഭാസം കേരളത്തിലെ മണ്‍സൂണിനെ ബാധിച്ചുവെങ്കിലും ബംഗാള്‍ ഉള്‍ക്കടലിലെ സമാനമായ പ്രതിഭാസം കാറ്റിന്റെ ദിശയില്‍ മാറ്റമുണ്ടാക്കിയിട്ടില്ല. അതുകൊണ്ടുതന്നെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കനത്ത കാലവര്‍ഷം ലഭിക്കുന്നുമുണ്ട്.

മഴ കുറഞ്ഞതോടെ സംസ്ഥാനത്തെ അണകെട്ടുകളിലെ ജലനിരപ്പ് വന്‍തോതില്‍ കുറഞ്ഞിരിക്കുകയാണ്. കൃഷിയും വൈദ്യുതോല്‍പാദനവും വന്‍ പ്രതിസന്ധി നേരിടുകയാണ്. സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 54 ദശലക്ഷം യൂണിറ്റിനടുത്ത് എത്തിയിരിക്കെ ജലവൈദ്യുതിയെ മാത്രം ആശ്രയിക്കേണ്ടി വന്നാല്‍ 11 ദിവസത്തെ ജലം മാത്രമാണ് എല്ലാ ഡാമുകളിലുമായി ബാക്കിയുള്ളത്.

പ്രതിസന്ധി മുന്‍കൂട്ടിക്കണ്ട് വൈദ്യുതി ഉത്പാദനം 18 ദശലക്ഷം യൂണിറ്റായി നിയന്ത്രിച്ച് ബാക്കി കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതിയാണ് സംസ്ഥാനത്ത് ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഉത്പാദനം ഇപ്പോഴത്തെ നിലയില്‍ തുടര്‍ന്നാല്‍പ്പോലും 37 ദിവസത്തെ വൈദ്യുതിയ്ക്കുള്ള വെള്ളം മാത്രമാണ് ഡാമുകളില്‍ ബാക്കിയുള്ളത്.

English summary
With the monsoon deficiency mounting to over 40 per cent in Kerala, a bleak scenario awaits the state economy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X