കണ്ണൂരില്‍ ദുരന്ത നിവാരണസേന
കണ്ണൂര്‍: ഉരുള്‍പ്പൊട്ടലില്‍ ദുരിതം അനുഭവിക്കുന്ന കണ്ണൂരിലെ ഇരിട്ടിയിലേക്ക് പ്രത്യേക ദേശീയ ദുരന്ത നിവാരണ സേനയെ നിയോഗിച്ചു. ഇതിനിടയില്‍ ഇരിട്ടിയില്‍ രണ്ടിടങ്ങളിലായി വീണ്ടും ഉരുള്‍പൊട്ടല്‍ ഉണ്ടായി.
തമിഴ്‌നാട്ടില്‍ നിന്നും മുപ്പത് പേരടങ്ങുന്ന സംഘത്തെ കണ്ണൂരിലേക്ക് അയച്ചതായി അറിയിച്ചത് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ്.
കൊച്ചിയില്‍ നിന്നും നാവികസേനയുടെ ആറംഗ രക്ഷാപ്രവര്‍ത്തന സംഘവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായിക്കാന്‍ പുറപ്പെട്ടിട്ടുണ്ട്. മുങ്ങല്‍ വിദഗ്‌ധരര്‍ ഉള്‍പ്പെടുന്നതാണ് നാവികസേനയുടെ ഈ സംഘം.
ഇതിനിടയില്‍ അപകട ഭീഷണി ഉയര്‍ത്തി നിറഞ്ഞു കവിഞ്ഞിരിക്കുന്ന പഴശി ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിജയം കാണാതെ നിര്‍ത്തി വെച്ചു. ഡാമിന്റെ ഷട്ടര്‍ തുറക്കാന്‍ സാധിക്കാതെ വന്നതു കാരണം ഇരിട്ടി പുഴ കവിഞ്ഞൊഴുകുകയും, ഇരിട്ടി ടൗണും ബസ് സ്റ്റാന്റും, അടുത്തുള്ള അഞ്ഞൂറോളം വീടുകളും പൂര്‍ണ്ണമായി വെള്ളത്തിനടിയില്‍ പെട്ടിരിക്കുകയാണ്.
ഷട്ടറിനുള്ള കേടുപാടുകള്‍ യഥാസമയം തീര്‍ക്കാതിരുന്നതാണ് ഇത്തരം ഒരു അടിയന്തിര ഘട്ടത്തില്‍ തുറക്കാന്‍ സാധിക്കാതെ വന്നതിനു കാരണമായത്. ഇരിട്ടിയില്‍ നിന്നും സമീപ പ്രദേശങ്ങളിലേക്കുള്ള റോഡ് ഗതാഗതം വെള്ളം കേറിയിരിക്കുന്നത് കാരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇവിടെ കയിലൂര്‍ ഭാഗത്തുള്ള ആളുകള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്.
16 ഷട്ടറുകളുള്ള പഴശി ഡാമിന്റെ 9 ഷട്ടറുകള്‍ മാത്രമാണ് ഉയര്‍ത്താനായിട്ടുള്ളത്. വെള്ളം കയറിയ കാരണം സമീപത്ത് ഈയിടെ ഒരു കോടി രൂപ ചിലവഴിച്ച നിര്‍മ്മിച്ച പാര്‍ക്കിലെ ഉപകരണങ്ങളെല്ലാം ഒലിച്ചു പോയിരിക്കുകയാണ്.












Click it and Unblock the Notifications