ചാവേറുകളായി കഴുതകളെയും ഉപയോഗിക്കുന്നു

കഴിഞ്ഞ ദിവസം കഴുതപ്പുറത്തു വച്ചുകെട്ടിയ സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ച് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലടുകയും മൂന്ന് പൊലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. തിങ്കളാഴ്ച പടിഞ്ഞാറന്‍ പ്രവിശ്യയായ ഖോറില്‍ ഉണ്ടായ സ്‌ഫോടനമാണ് ഭീകരരുടെ പുതിയ യുദ്ധതന്ത്രം വെളിച്ചത്തുകൊണ്ടുവന്നത്.
കാബൂളില്‍ നിന്നു 360 കിലോമീറ്റര്‍ അകലെ ഛര്‍സദ ജില്ലയിലെ ഘോര്‍ പ്രവിശ്യയിലാണു സംഭവം. പൊലീസ് ഹെഡ്ക്വാട്ടേഴ്‌സിലേക്കു സ്‌ഫോടക വസ്തുക്കള്‍ വഹിച്ച കഴുത പ്രവേശിക്കുന്നതിനിടെ തീവ്രവാദികള്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് ബോംബ് സ്‌ഫോടനം നടത്തുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കഴുതയ്ക്കരുകില്‍ എത്തിയ സമയത്തായിരുന്നു സ്‌ഫോടനം. ബോംബ് വഹിച്ചിരുന്ന കഴുതയും സ്‌ഫോടനത്തില്‍ ചത്തു. താലിബാന്‍ തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് സൈനികകേന്ദ്രങ്ങള്‍ അറിയിച്ചു. സമാനമായ ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നു സൈന്യത്തിന് സൂചന ലഭിച്ചിട്ടുണ്ട്.
മനുഷ്യരെയും മൃഗങ്ങളെയും യാതൊരു വിവേചനവുമില്ലാതെ ആക്രമണത്തിന് ഉപയോഗിക്കുന്ന താലിബാന്റെ നടപടികളെ സര്‍ക്കാര്‍വൃത്തങ്ങള്‍ അപലപിച്ചു.












Click it and Unblock the Notifications