Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപി വധം :കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും

TP Chandrasekharan
കോഴിക്കോട്: കേരള രാഷ്ട്രീയത്തില്‍ വിവാദകൊടുങ്കാറ്റ് ഉയര്‍ത്തിയ ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റപത്രം തിങ്കളാഴ്ച വടകര മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. എം.സി.അനൂപാണ് ഒന്നാംപ്രതി. ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തിലുള്ള ആര്‍.എം.പി. ഒഞ്ചിയം മേഖലയില്‍ സി.പി.എമ്മിന് ഭീഷണിയാണെന്ന ഒറ്റക്കാരണമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

ടി.പി. വധക്കേസില്‍ 76 പേരാണ് പ്രതികള്‍. എം.സി അനൂപ്, കിര്‍മാണി മനോജ്, കൊടിസുനി, ടി.കെ.രജീഷ്, മുഹമ്മദ്ഷാഫി, സിജിത്ത്, ഷിനോജ് എന്നിവരാണ് യഥാക്രമം ഏഴു വരെയുള്ള പ്രതികള്‍. പ്രതികള്‍ക്ക് എതിരായി അന്വേഷണസംഘം 322 തെളിവുകളാണ് ശേഖരിച്ചത്. പാര്‍ട്ടി നേതാക്കളുമായുള്ള ഗൂഡാലോചനയ്ക്കു ശേഷം ലോക്കല്‍ കമ്മിറ്റി അംഗമായ കെ.സി.രാമചന്ദ്രന്‍ എം.സി.അനൂപുമായാണ് ഇക്കാര്യം ആദ്യം സംസാരിക്കുന്നത്. അങ്ങനെയാണ്, കേസില്‍ എം.സി.അനൂപ് ഒന്നാംപ്രതിയായത്.

സിപിഎം നേതാക്കളും ഗൂഢാലോചനയില്‍ മുഖ്യ പങ്കു വഹിച്ചെന്നു കണ്ടെത്തിയവരുമായ കെ.സി. രാമചന്ദ്രന്‍, സി.എച്ച്. അശോകന്‍, കെകെ കൃഷ്ണന്‍, പി.കെ. കുഞ്ഞനന്തന്‍, പി മോഹനന്‍, കാരായി രാജന്‍, പടയങ്കണ്ടി രവീന്ദ്രന്‍ തുടങ്ങിവരാണ് തൊട്ടു പിന്നില്‍. കേസില്‍ ഓരോരുത്തരുടെയും പങ്കാളിത്തം കണക്കിലെടുത്തു പ്രതിപ്പട്ടികയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയാണ് കുറ്റപത്രം തയാറാക്കിയത്.

ഗൂഡാലോചനയില്‍ കൂടുതല്‍ കണ്ണികള്‍ ഉള്‍പ്പെട്ടിരിക്കാമെന്നും അന്വേഷണം തുടരുകയാണെന്നും പറഞ്ഞാണ് കുറ്റപത്രം അവസാനിപ്പിക്കുന്നത്. പ്രതികള്‍ക്ക് എതിരായി അന്വേഷണസംഘം സ്വരൂപിച്ചത് 322 തെളിവുകളാണ്. കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാറില്‍ നിന്നുകിട്ടിയ ടി.പിയുടെ രക്തത്തിന്റെ സാംപിളും പ്രതികളുടെ മുടിയുമാണ് പ്രധാന തെളിവുകള്‍.

ഇതിനു പുറമേയാണ ് ഫോണ്‍സംഭാഷണത്തിന്റെ തെളിവുകള്‍. പ്രതികള്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ നമ്പറിന്റെ കോള്‍ രേഖകള്‍ കുറ്റപത്രത്തോടൊപ്പം സമര്‍പ്പിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+