Get Updates
Get notified of breaking news, exclusive insights, and must-see stories!

നെല്ലായമ്പതി: മാണിയ്ക്കും ജോര്‍ജിനുമെതിരെ അന്വേഷണം

തൃശൂര്‍: നെല്ലിയാമ്പതി ഭൂമി പ്രശ്‌നത്തില്‍ മന്ത്രി കെ.എം. മാണിയ്ക്കും സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജിനുമെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി വി. ഭാസ്‌കരനാണ് ഉത്തരവിട്ടത്. എസ്റ്റേറ്റുകള്‍ കേന്ദ്രീകരിച്ചുള്ള കൈയേറ്റത്തിലും വനഭൂമി പണയം വെച്ച് ബാങ്കുകളില്‍ നിന്ന് എസ്റ്റേറ്റ് ഉടമകള്‍ വന്‍ തുക വായ്പ എടുത്തതിലും ഇവര്‍ക്ക് പങ്കുണ്‌ടോയെന്നാണ് അന്വേഷിക്കുക.

പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞവരെയും ഭൂമി മറിച്ചുവിറ്റവരെയും സംരക്ഷിക്കാന്‍ പി.സി. ജോര്‍ജ് കൂട്ടുനിന്നെന്നും വനഭൂമി കേസുകളില്‍ ഹൈക്കോടതിയില്‍ ഹാജരാകാതിരുന്ന എജിക്കെതിരെ നിയമമന്ത്രി കെ.എം. മാണി നടപടി സ്വീകരിക്കാതിരുന്നതിനെയും ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികളിലാണ് ഉത്തരവ്.

മലയാളവേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടുകുളവും വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി. ജോസഫും ഹര്‍ജികള്‍ നല്‍കിയിരുന്നു. ഏഴ് പേരെയാണ് ഹര്‍ജിയില്‍ എതിര്‍കക്ഷികളാക്കിയിരുന്നത്. ഇതില്‍ ഒന്നാമത് പി.സി. ജോര്‍ജും രണ്ടാമത് കെ.എം. മാണിയുമാണ്. ബാക്കിയുള്ള അഞ്ചു പേര്‍ എസ്റ്റേറ്റ് ഉടമകളാണ്.

എസ്റ്റേറ്റുകള്‍ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കേസുകളില്‍ അഡ്വക്കേറ്റ് ജനറലിനെ അയയ്ക്കാതെ എസ്റ്റേറ്റ് ഉടമകള്‍ക്ക് സഹായകമായ നിലപാട് കെഎം മാണി കൈക്കൊണ്ടതെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+