Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാണ്ടിയും ചെന്നിത്തലയും ഗ്രൂപ്പിന്റെ വക്താക്കള്‍

VM Sudheeran
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഗ്രൂപ്പിന്റെ വക്താക്കളാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കെപിസിസി പ്രസിഡന്റുമെന്ന് മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍. കെപിസിസി പുന:സംഘടന ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുന:സംഘടന സംബന്ധിച്ച് ഇവര്‍ നടത്തുന്ന ചര്‍ച്ചകള്‍ നീതിപൂര്‍വമാകുമെന്ന് സംശയം ഉണ്ട്. കാര്യക്ഷമത ആയിരിക്കണം പുന:സംഘടനയിലെ മാനദണ്ഡം. പുനസംഘടനയില്‍ ജില്ലകള്‍ ഗ്രൂപ്പു നോക്കി പങ്കിടരുതെന്നും വ്യാഴാഴ്ച രാവിലെ നടത്തിയ ചര്‍ച്ചയില്‍ കെപിസിസി അധ്യക്ഷന്‍ രമേശ് ചെന്നിത്തലയോടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും സുധീരന്‍ ആവശ്യപ്പെട്ടു.

നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പാളിച്ചകളുണ്ടായ സാഹചര്യത്തില്‍ പുനസംഘടനയില്‍ ഇത്തരം വീഴ്ചകള്‍ ഉണ്ടാകാന്‍ പാടില്ല. പുനസംഘടനയ്ക്കായി നിഷ്പക്ഷ സമിതിയുണ്ടാക്കണം. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഓരോ ഗ്രൂപ്പിന്റെ നേതാക്കളാണെന്ന് തുറന്നടിച്ച സുധീരന്‍ അത് ഒരു യാഥാര്‍ഥ്യമാണെന്നും കൂട്ടിച്ചേര്‍ത്തു.

പ്രവര്‍ത്തകരെയും ജനങ്ങളെയും ബോധ്യപ്പെടുത്തത്തക്ക രീതിയില്‍ പുനസംഘടനയ്ക്ക് രൂപരേഖ തയാറാക്കണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. വിശ്വാസയോഗ്യമായ സമീപനം സ്വീകരിക്കണം.

ജനാധിപത്യ മതേതര ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസനെ ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അവരുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് നിഷ്പക്ഷ സംഘടനാ സംവിധാനം ഏര്‍പ്പെടുത്താനുള്ള എളിയ പരിശ്രമമാണ് താന്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ചയില്‍ തൃപ്തനാണോയെന്ന ചോദ്യത്തിന് തൃപ്തികരമാകാനുള്ള സാധ്യതയില്ലല്ലോയെന്നായിരുന്നു മറുപടി. ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും പ്രതികരണം തനിക്ക് അനുകൂലമാണെന്ന് പറയാറായിട്ടില്ലെന്നും എന്നാല്‍ താന്‍ ഒരു ശുഭാപ്തിവിശ്വാസിയാണെന്നും ആ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിലേക്ക് ഭാരവാഹി പട്ടികയുമായി പോകുന്നതിനിപ്പുറം വീണ്ടും ചര്‍ച്ചകള്‍ ഉണ്ടാകുമല്ലോയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുനസംഘടനാകാര്യത്തില്‍ സംസ്ഥാനനേതൃത്വം താനുമായി ചര്‍ച്ച നടത്തിയില്ലെന്ന ആരോപണവുമായി സുധീരന്‍ നേരത്തെ പരസ്യമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വമാണ് സുധീരനുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രിയോടും കെപിസിസി അധ്യക്ഷനോടും ആവശ്യപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+