റോങ് നമ്പര്‍: അമ്പത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക്

സദര്‍പുര്‍(പട്യാല): പഞ്ചാബിലെ പട്യാലയ്ക്കു സമീപം സദര്‍പുര്‍ ഗ്രാമത്തില്‍ അമ്പതോളം ദളിത് കുടുംബങ്ങള്‍ക്ക് ഊരു വിലക്ക് പ്രഖ്യാപിച്ചു.

സവര്‍ണ ജന്മിയുടെ മകന്റെ മൊബൈല്‍ ഫോണിലേക്കു ദളിത് യുവാവ് അബദ്ധവശാല്‍ വിളിച്ചതാണു പ്രശ്‌നങ്ങള്‍ക്കു കാരണം. ഇതേചൊല്ലിയുള്ള തര്‍ക്കം വാക്കേറ്റത്തിലെത്തിയെങ്കിലും ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ചേര്‍ന്ന് പ്രശ്‌നം പറഞ്ഞുതീര്‍ത്തു.

ആഗസ്റ്റ് 15ന് ഭൂവുടമകളായ സവര്‍ണ വിഭാഗക്കാര്‍ സംഘടിക്കുകയും ദളിത് യുവാക്കളെ മര്‍ദിക്കുകയും ചെയ്തതോടെ പ്രശ്‌നം വഷളാവുകയായിരുന്നു. പിറ്റെ ദിവസം ഗ്രാമസഭ കൂടി അമ്പതോളം ദളിത് കുടുംബങ്ങള്‍ക്ക് ഊരുവിലക്ക് കല്‍പ്പിച്ചു. ഇന്ത്യ അറുപത്തിയഞ്ചാം സ്വതന്ത്ര്യദിനമാഘോഷിച്ചതിന്റെ പിറ്റേന്നുണ്ടായ സംഭവത്തില്‍ നടപടി സ്വീകരിക്കാന്‍ പൊലീസ് തയാറായിട്ടില്ലെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഊരുവിലക്ക് ലംഘിച്ചാല്‍ 50,000 രൂപ പിഴയൊടുക്കേണ്ടി വരുമെന്ന് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സവര്‍ണരുടെ സ്ഥലത്തു കയറാനോ പാല്‍ ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കള്‍ ഇവര്‍ക്കു വില്‍ക്കാനോ അനുവാദമില്ല. നാലു കിലോമീറ്റര്‍ അകലെ നിന്നാണ് ഇപ്പോള്‍ പാല്‍ വാങ്ങുന്നതെന്നു ദളിതനായ ധന്‍വാത് സിങ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. നിര്‍ദ്ധനരായ ഇവിടത്തെ ദളിതര്‍ക്കു സ്വന്തമായി കൃഷിയിടമില്ല. ജന്മികളുടെ കൃഷിയിടങ്ങളില്‍ ജോലി ചെയ്തും കന്നുകാലികളെ മേച്ചുമാണ് ഇവര്‍ ജീവിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
q